Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 2
    Breaking:
    • ഫീസ് നൽകാത്തതിനെ തുടർന്ന് സ്കൂൾ അധികൃതരുടെ പീഡനം; പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി​
    • കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി; യൂട്യൂബ് നോക്കി തെളിവുകൾ നശിപ്പിച്ചു, ദമ്പതികൾ പിടിയിൽ
    • അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പ്രകാശനം ജൂൺ 4-ന്
    • വി.ഡി സതീശൻ വാക്ക് പാലിക്കണമെന്ന് ബാലഗോപാൽ; ഇന്ധന വില കുറക്കുന്നത് മണ്ടത്തരമെന്ന് മുഖ്യമന്ത്രി
    • 161 വിമാനങ്ങളുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മേഖലയില്‍ മൂന്നാം സ്ഥാനത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഫീസ് നൽകാത്തതിനെ തുടർന്ന് സ്കൂൾ അധികൃതരുടെ പീഡനം; പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2026 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    suicide
    Share
    WhatsApp Facebook Twitter Telegram LinkedIn

    അമൃത്സർ: സ്കൂൾ ഫീസ് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തെയും അധികൃതരുടെ മാനസിക പീഡനത്തെയും തുടർന്ന് അമൃത്സറിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. ഭാവിയിൽ ഒരു ഐ.എ.എസ് ഓഫീസറാകാൻ ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥിനിയാണ് സ്കൂൾ അധികൃതരുടെ പീഡനത്തിൽ മനംനൊന്ത് കടുംകൈ ചെയ്തത്. മരണത്തിന് തൊട്ടുമുമ്പ് സ്കൂൾ അധികൃതർക്കെതിരെ ഗുരുതരമായ മാനസിക പീഡനമാരോപിച്ച് പെൺകുട്ടി മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു.
    ​സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പലിനും ഒരു ജീവനക്കാരനുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 20,000 രൂപയുടെ ഫീസ് കുടിശ്ശികയെച്ചൊല്ലിയാണ് സ്കൂളിൽ തർക്കമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

    ​ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ സ്കൂൾ അധികൃതരിൽ നിന്ന് ക്രൂരമായ മാനസിക പീഡനമാണ് പെൺകുട്ടി നേരിട്ടിരുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പണം അടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും അധികൃതർ തയ്യാറായില്ലെന്നും, സ്കൂളിൽ വെച്ച് നിരന്തരം അപമാനിച്ചതായും മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. ഈ വീഡിയോ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
    ​അതേസമയം, സ്കൂൾ അധികൃതർ പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. ഫീസിന്റെ പേരിൽ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അമൃത്സർ പോലീസ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Punjab Suicide
    Latest News
    ഫീസ് നൽകാത്തതിനെ തുടർന്ന് സ്കൂൾ അധികൃതരുടെ പീഡനം; പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി​
    02/06/2026
    കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി; യൂട്യൂബ് നോക്കി തെളിവുകൾ നശിപ്പിച്ചു, ദമ്പതികൾ പിടിയിൽ
    02/06/2026
    അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പ്രകാശനം ജൂൺ 4-ന്
    02/06/2026
    വി.ഡി സതീശൻ വാക്ക് പാലിക്കണമെന്ന് ബാലഗോപാൽ; ഇന്ധന വില കുറക്കുന്നത് മണ്ടത്തരമെന്ന് മുഖ്യമന്ത്രി
    02/06/2026
    161 വിമാനങ്ങളുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മേഖലയില്‍ മൂന്നാം സ്ഥാനത്ത്
    02/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version