ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് നടത്തിയ ഓപറേഷൻ സിന്ദൂറും വിശദീകരിക്കാൻ വിവിധ ലോകരാജ്യങ്ങളിലേക്കയക്കുന്ന ഏഴ് ദൗത്യസംഘങ്ങളുടെ ലിസ്റ്റ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഭരണകക്ഷിയായ എൻ.ഡി.എയിലെയും പ്രതിപക്ഷ പാർട്ടികളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ദൗത്യസംഘങ്ങളെ തീരുമാനിച്ചിരിക്കുന്നത്.
യു.എസും ബ്രസീലും അടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള സംഘത്തെ കോൺഗ്രസ് എം.പി ശശി തരൂരും സൗദി, കുവൈത്ത്, ബഹ്‌റൈൻ, അൽജീരിയ രാജ്യങ്ങളിലേക്കുള്ള സംഘത്തെ ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡെയും നയിക്കും. സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സംഘത്തിൽ എ.ഐ.എ.ഐ.എം അധ്യക്ഷൻ ബാരിസ്റ്റർ അസദുദ്ദീൻ ഉവൈസി, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ശിവസേന എം.പി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ലിസ്റ്റിൽ മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ അംഗമാണ്.
ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ്, ജനതാദൾ യുനൈറ്റഡിന്റെ സഞ്ജയ് ഝാ, ഡി.എം.കെയുടെ കനിമൊഴി, എൻ.സി.പിയുടെ സുപ്രിയ സുലെ എന്നിവരാണ് മറ്റ് സംഘങ്ങളെ നയിക്കുന്നത്.
ഏഴ് സംഘങ്ങളും അവർ സന്ദർശിക്കുന്ന രാജ്യങ്ങളും
ഗ്രൂപ്പ് 1: സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ, അൾജീരിയ
- ബൈജയന്ത് പാണ്ഡ, ബിജെപി എംപി
- നിഷികാന്ത് ദുബെ, ബിജെപി എംപി
- ഫാങ്‌നോൻ കോന്യാക്, ബിജെപി എംപി
- രേഖ ശർമ, ബിജെപി എംപി
- അസദുദ്ദീൻ ഒവൈസി, ഓൾ ഇന്ത്യ മജ്ലിസ്-എ-ഇത്തിഹാദുൽ മുസ്ലിമീൻ എംപി
- സത്‌നാം സിംഗ് സന്ധു, നാമനിർദ്ദേശം ചെയ്യപ്പെട്ട എംപി
- ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രി, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി
- അംബാസഡർ ഹർഷ് ശൃംഗ്ല
ഗ്രൂപ്പ് 2: യുകെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെന്മാർക്ക്
- രവിശങ്കർ പ്രസാദ്, ബിജെപി എംപി
- ദഗ്ഗുബതി പുരന്ദേശ്വരി, ബിജെപി എംപി
- പ്രിയങ്ക ചതുർവേദി, ശിവസേന
- ഗുലാം അലി ഖടാന, നാമനിർദ്ദേശം ചെയ്യപ്പെട്ട എംപി
- അമർ സിംഗ്, കോൺഗ്രസ് എംപി
- സമീക് ഭട്ടാചാര്യ, ബിജെപി എംപി
- എംജെ അക്ബർ, മുൻ കേന്ദ്രമന്ത്രി
- അംബാസഡർ പങ്കജ് ശരൺ
ഗ്രൂപ്പ് 3: ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ
- സഞ്ജയ് കുമാർ ഝാ, ജെ.ഡി.യു എംപി
- അപരാജിത സാരംഗി, ബിജെപി എംപി
- യൂസഫ് പഠാൻ, തൃണമൂൽ കോൺഗ്രസ് എംപി
- ബ്രിജ് ലാൽ, ബിജെപി എംപി
- ജോൺ ബ്രിട്ടാസ്, സി.പി.എം എംപി
- പ്രദാൻ ബരുവ, ബിജെപി എംപി
- ഹേമംഗ് ജോഷി, ബിജെപി എംപി
- സൽമാൻ ഖുർഷിദ്, കോൺഗ്രസ്
- അംബാസഡർ മോഹൻ കുമാർ
ഗ്രൂപ്പ് 4: യുഎഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ
- ശ്രീകാന്ത് ഏക്‌നാഥ് ഷിന്ദെ, ശിവസേന എംപി
- ബൻസുരി സ്വരാജ്, ബിജെപി എംപി
- ഇ.ടി മുഹമ്മദ് ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എംപി
- അതുൽ ഗാർഗ്, ബിജെപി എംപി
- സസ്മിത് പത്ര, ബിജു ജനതാദൾ എംപി
- മനൻ കുമാർ മിശ്ര, ബിജെപി എംപി
- എസ്എസ് അലുവാലിയ, മുൻ ബിജെപി എംപി
- അംബാസഡർ സുജൻ ചിനോയ്
ഗ്രൂപ്പ് 5: യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ
- ശശി തരൂർ, കോൺഗ്രസ് എംപി
- ശംഭവി, എൽജെപി (രാം വിലാസ്) എംപി
- സർഫറാസ് അഹമ്മദ്, ഝാർഖണ്ഡ് മുക്തി മോർച്ച എംപി
- ജിഎം ഹരീഷ് ബാലയോഗി, തെലുഗു ദേശം പാർട്ടി എംപി
- ശശാങ്ക് മണി ത്രിപാഠി, ബിജെപി എംപി
- ഭുവനേശ്വർ കലിത, ബിജെപി എംപി
- മിലിന്ദ് മുരളി ദേവ്റ, ശിവസേന എംപി
- തേജസ്വി സൂര്യ, ബിജെപി എംപി
- അംബാസഡർ തരൺജിത് സിംഗ് സന്ധു
ഗ്രൂപ്പ് 6: സ്‌പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ
- കനിമൊഴി കരുണാനിധി, ഡിഎംകെ എംപി
- രാജീവ് റായ്, സമാജ്വാദി പാർട്ടി എംപി
- മിയാൻ അൽതാഫ് അഹമ്മദ്, നാഷണൽ കോൺഫറൻസ് എംപി
- ബ്രിജേഷ് ചൗട്ട, ബിജെപി എംപി
- പ്രേം ചന്ദ് ഗുപ്ത, രാഷ്ട്രീയ ജനതാദൾ എംപി
- അശോക് കുമാർ മിത്തൽ, ആം ആദ്മി പാർട്ടി എംപി
- അംബാസഡർ മൻജീവ് എസ് പുരി
- അംബാസഡർ ജാവേദ് അഷ്റഫ്
ഗ്രൂപ്പ് 7: ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക
- സുപ്രിയ സുലെ, എൻസിപി (എസ്സിപി) എംപി
- രാജീവ് പ്രതാപ് റൂഡി, ബിജെപി എംപി
- വിക്രംജിത് സിംഗ് സാഹ്നി, എഎപി എംപി
- മനീഷ് തിവാരി, കോൺഗ്രസ് എംപി
- അനുരാഗ് സിംഗ് ഠാക്കൂർ, ബിജെപി എംപി
- ലവു ശ്രീ കൃഷ്ണ ദേവരായലു, ടിഡിപി എംപി
- ആനന്ദ് ശർമ, കോൺഗ്രസ്
- വി മുരളീധരൻ, ബിജെപി
- അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ