Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 7
    Breaking:
    • ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    • മൂന്ന് ലക്ഷം റിയാൽ ദയാധനം; നിയമ പോരാട്ടത്തിനൊടുവില്‍ കുന്ദമംഗലം സ്വദേശി ഷാജുവിന് മോചനം
    • ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന്‍ പ്രസിഡന്റ്
    • ദമ്മാമിൽ ‘തമസ്കൃതരുടെ സ്മാരകം’ പുസ്തകം പ്രകാശനം നടത്തി
    • സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    “ഞാൻ പാകിസ്താന്റെ വിശ്വസ്ഥൻ”! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 26/11 മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരൻ തഹവ്വുർ റാണ

    താൻ പാതകിസ്താൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണെന്നും, 26/11 ന് സ്ഫോടനം നടക്കുമ്പോൾ താൻ സിറ്റിയിലുണ്ടായിരുന്നെന്നും തഹവ്വുർ റാണ പറഞ്ഞത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2025 India Latest Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    thahavvur rana
    ഫോട്ടോ: ഇന്ത്യാ ടുഡേ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ഇന്ത്യയെ നടുക്കിയ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ത​ഹവ്വുർ റാണ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയെന്ന് റിപ്പോർട്ട്. താൻ പാതകിസ്താൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണെന്നും, 26/11 ന് സ്ഫോടനം നടക്കുമ്പോൾ താൻ സിറ്റിയിലുണ്ടായിരുന്നെന്നും തഹവ്വുർ റാണ പറഞ്ഞത്. ചോദ്യം ചെയ്യലിൽ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ആയി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

    താനും തന്റെ സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ തൊയ്ബയുമായി നിരവധി പരിശീലന സെഷനുകൾ നടത്തിയിട്ടുണ്ടെന്നും, ലഷ്കറെ തൊയ്ബ പ്രധാനമായും ഒരു ചാര സംഘടനയായിട്ടാണ് പ്രവർത്തിച്ചിരുന്നതെന്നും റാണ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുംബൈയിൽ തന്റെ സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷൻ സെന്റർ തുറക്കുക എന്ന ആശയം തന്റേതാണെന്നും അതിലെ സാമ്പത്തിക ഇടപാടുകളും ബിസിനസ്സ് ചെലവുകൾക്കായാണ് നടത്തിയതെന്നും റാണ പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

    ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ പരിശോധിച്ചതായും 26/11 ആക്രമണം പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐ‌എസ്‌ഐ) യുമായി സഹകരിച്ചാണ് നടത്തിയതെന്ന് റാണ വിശ്വസിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ഖലീജ് യുദ്ധകാലത്ത് പാകിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും 64 കാരനായ അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം, മുംബൈ പോലീസ് റാണയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുകയാണ്.

    പാകിസ്ഥാൻ വംശജനായ കനേഡിയൻ റാണയെ ഈ വർഷം ആദ്യം ഇന്ത്യയിലേക്ക് നാടുകടത്തി. ഏപ്രിൽ 4 ന് യുഎസ് സുപ്രീം കോടതി അദ്ദേഹത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളിയതിനെ തുടർന്നാണ് അദ്ദേഹത്തെ നാടുകടത്തിയത്. മെയ് മാസത്തിൽ ഇന്ത്യയിലെത്തിച്ച ശേഷം എൻ‌ഐ‌എ റാണയെ ഔദ്യോഗികമായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം, വ്യാജരേഖ ചമയ്ക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

    കഴിഞ്ഞ മാസം ഡൽഹി കോടതി റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ നീട്ടി. 10 പാകിസ്ഥാൻ ഭീകരർ ചേർന്നാണ് 26/11 മുംബൈ ആക്രമണം നടത്തിയത്. 60 മണിക്കൂറോളം ആണ് താജ്, ഒബ്‌റോയ് ഹോട്ടലുകൾ, ഛത്രപതി ശിവാജി ടെർമിനസ്, ജൂത കേന്ദ്രമായ നരിമാൻ ഹൗസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. അക്രമണങ്ങളിൽ 166 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    26/11 Mumbai attack Pakistan army thahavvur rana
    Latest News
    ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    07/07/2025
    മൂന്ന് ലക്ഷം റിയാൽ ദയാധനം; നിയമ പോരാട്ടത്തിനൊടുവില്‍ കുന്ദമംഗലം സ്വദേശി ഷാജുവിന് മോചനം
    07/07/2025
    ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന്‍ പ്രസിഡന്റ്
    07/07/2025
    ദമ്മാമിൽ ‘തമസ്കൃതരുടെ സ്മാരകം’ പുസ്തകം പ്രകാശനം നടത്തി
    07/07/2025
    സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version