Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    • റിയാദ് ഒഐസിസി റിയാദ് ഇഫ്താര്‍ സംഗമം 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    • കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
    • പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    • റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    താലിബാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്; കേന്ദ്രസർക്കാർ കൂട്ടുനിന്നെന്ന് വിമർശനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ചയാണ് അമീര്‍ ഖാന്‍ മുത്താക്കി പ്രഥമ ഇന്ത്യാസന്ദര്‍ശനത്തിന് ന്യൂഡല്‍ഹിയിലെത്തിയത്. വെള്ളിയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഉച്ചകഴിഞ്ഞ് അഫ്ഗാനിസ്താന്‍ എംബസിയില്‍ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിലേക്ക് വനിതകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

    താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്നും ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയ കേന്ദ്ര സർക്കാരിനെയും വനിതാ മാധ്യമ പ്രവർത്തകർ ശക്തമായി വിമർശിച്ചു. സ്‌ത്രീകളോട്‌ ഇത്രയും അവഹേളനം കാട്ടുന്ന താലിബാൻ സംഘത്തെയാണ്‌ കേന്ദ്രസർക്കാർ പൂർണ സംരക്ഷണത്തോടെ സ്വീകരിച്ച് ആനയിക്കുന്നതെന്നാണ് മാധ്യമപ്രവർത്തക സുഹാസിനി ഹൈദർ കുറിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു വനിതാ മാധ്യമപ്രവർത്തകയെ പോലും മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം വെറും പ്രചാരണം മാത്രമായിരുന്നു എന്നായിരുന്നു മുത്തഖിയുടെ മറുപടി. അതേസമയം മുംബൈയിലെ അഫ്‌ഗാനിസ്ഥാൻ കോൺസുലർ ജനറലാണ്‌ വാർത്താസമ്മേളനത്തിലേയ്‌ക്ക്‌ മാധ്യമപ്രവർത്തകരെ ക്ഷണിച്ചതെന്നും വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ ഇന്ത്യക്ക്‌ പങ്കില്ലെന്നുമാണ് വിദേശമന്ത്രാലയം പ്രതികരിച്ചത്.

    വനിതകളെ വിലക്കിയതിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയിത്രയും രംഗത്തെത്തി.
    താലിബാൻ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിത ജേര്‍ണലിസ്റ്റുകളുടെ അഭാവം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനു വേണ്ടി മാത്രമാണോ പ്രധാനമന്ത്രി വനിതകളുടെ അവകാശങ്ങളെ വിലമതിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

    കേന്ദ്രസര്‍ക്കാരിനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനുമെതിരേ കടുത്തവിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രതികരണം. വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി പുരുഷന്മാര്‍മാത്രമുള്ള വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി നല്‍കാന്‍ എസ്. ജയശങ്കറിന് എങ്ങനെ ധൈര്യംവന്നുവെന്നും നട്ടെല്ല് ഇല്ലാത്ത നമ്മുടെ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ എന്തിന് അവിടെ ഇരുന്നുവെന്നും മഹുവ ചോദ്യങ്ങളുയർത്തി.

    അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുകയാണ്. കാബൂളില്‍ എംബസി പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹായം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Mahua Moitra Priyanka Gandhi Taliban
    Latest News
    പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    23/02/2026
    റിയാദ് ഒഐസിസി റിയാദ് ഇഫ്താര്‍ സംഗമം 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    23/02/2026
    കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
    23/02/2026
    പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    23/02/2026
    റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.