ന്യൂദല്‍ഹി: രാജ്യത്ത് മങ്കിപോക്സ് സംശയം. എം പോക്സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. നിലവില്‍ രോഗിയുടെ നില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
മൃഗങ്ങളില്‍ നിന്ന് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group