ന്യൂദൽഹി: ദൽഹിയിലെ ഷഹ്ദാര ജില്ലയിലെ ഫാർഷ് ബസാർ മേഖലയിൽ വ്യവസായി വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘമാണ് 57 കാരനായ വ്യവസായി സുനിൽ ജെയിനിനെ വെടിവെച്ചു കൊന്നത്.
യമുന സ്‌പോർട്‌സ് കോംപ്ലക്‌സിൽ പ്രഭാത നടത്തം കഴിഞ്ഞ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാത്ര വ്യാപാരം നടത്തുന്ന വ്യവസായിയാണ് സുനിൽ. ജെയിനിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group