ന്യൂദൽഹി- തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയിലും വൻ ഇടിവ്. സെൻസെക്സ് 3000 പോയിന്റ് ആണ് ഇടിഞ്ഞത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഇന്ന് ഏഷ്യന്‍ വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്.
ഇതിന്റെ അലയൊലിയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. സെന്‍സെക്‌സും നിഫ്റ്റിയും അഞ്ചുശതമാനമാണ് ഇടിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group