ന്യൂദൽഹി- ഉത്തർപ്രദേശിലെ ഹത്രാസിൽ ചൊവ്വാഴ്ച മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഒരു ‘സത്സംഗ’ (പ്രാർത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ടത്. മരിച്ചതും പരിക്കേറ്റതുമായ നിരവധി പേരെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് വാഹനങ്ങളിൽ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെ രൂപീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം 50-60 പേർ കൊല്ലപ്പെട്ടതായി ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് കുമാർ പറഞ്ഞു. 27 പേർ കൂടി മരിച്ചതായി എറ്റാ ജില്ലയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഹത്രാസിലെ സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷൻ പരിധിയിലെ പുൽറായി ഗ്രാമത്തിലാണ് തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായത്. 27 മൃതദേഹങ്ങൾ ലഭിച്ചതായും അതിൽ 25 സ്ത്രീകളാണെന്നും ഇറ്റായിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് കുമാർ ത്രിപാഠി പറഞ്ഞു, തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇറ്റായിലെ സീനിയർ പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.
പ്രാദേശിക ഗുരുവായ ഭോലെ ബാബയുടെ ബഹുമാനാർത്ഥമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കും ഉണ്ടാകുകയായിരുന്നു.