ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വ്യാഴാഴ്ച രാവിലെ കശ്മീരിലെ ഉധംപൂര്‍ ജില്ലയിലെ ബസന്ത്ഗഡില്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തി. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഏതാനും ദിവസമായി സൈന്യം നടത്തി വരുന്ന തിരച്ചില്‍ ഓപറേഷനിടെയാണ് സംഭവം. ബെറോലയ് പ്രദേശത്തെത്തിയ സൈന്യത്തിനു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. സൈനികരും തിരിച്ചടിച്ചു. കാലികളെ മേക്കുന്ന സ്ഥലമാണിത്. വടക്കന്‍ കശ്മീരിലെ ഉറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group