Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    • ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    • ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    • ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    • യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    സോഫിയ ഖുറൈഷിക്കും അസംഖ്യം മുസ്ലിം പോരാളികൾക്കും അഭിനന്ദനം – ശിഖർ ധവാൻ

    ഇന്ത്യയുടെ ഐക്യത്തിലാണ് അതിന്റെ ആത്മാവ് കുടികൊള്ളുന്നതെന്നും, രാജ്യത്തിനുവേണ്ടി പോരാടിയ കേണൽ സോഫിയ ഖുറൈഷിയെയും അസംഖ്യം മുസ്ലിംകളെയും അഭിനന്ദിക്കുന്നുവെന്നും ധവാൻ എക്‌സിൽ കുറിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2025 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ, കേണൽ സോഫിയ ഖുറൈഷിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേണൽ സോഫിയ ഖുറൈഷിക്കും മുസ്ലിം സമുദായത്തിനും പിന്തുണയുമായി മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.

    ഇന്ത്യയുടെ ഐക്യത്തിലാണ് അതിന്റെ ആത്മാവ് കുടികൊള്ളുന്നതെന്നും, രാജ്യത്തിനുവേണ്ടി പോരാടിയ കേണൽ സോഫിയ ഖുറൈഷിയെയും അസംഖ്യം മുസ്ലിംകളെയും അഭിനന്ദിക്കുന്നുവെന്നും ധവാൻ എക്‌സിൽ കുറിച്ചു: “ഇന്ത്യയുടെ ആത്മാവ് ഐക്യത്തിലാണ്. കേണൽ സോഫിയ ഖുറൈഷിയെയും നമ്മൾ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് കാണിച്ച അസംഖ്യം മുസ്ലിംകളെയും അഭിനന്ദിക്കുന്നു. ജയ് ഹിന്ദ്…”

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    The spirit of India lies in its unity. Hats off to heroes like Colonel Sofia Qureshi and to the countless Indian Muslims who’ve bravely fought for the nation and showed what we stand for. Jai Hind! 🇮🇳

    — Shikhar Dhawan (@SDhawan25) May 15, 2025

    പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയുടെ വിശദവിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ച സീനിയർ ആർമി ഓഫീസർ കേണൽ സോഫിയ ഖുറൈഷിക്കെതിരെ മെയ് 12-നാണ് ഇൻഡോർ ജില്ലയിലെ റൈകുണ്ഡ ഗ്രാമത്തിൽ ‘ഹൽമ’ പരിപാടിക്കിടെ കുൻവർ വിജയ് ഷാ വിവാദ പരാമർശം നടത്തിയത്. “നമ്മുടെ പെൺമക്കളെ വിധവകളാക്കിയവർക്ക്, അവരുടെ സ്വന്തം സഹോദരിയെ അയച്ച് പാഠം പഠിപ്പിച്ചു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഖുറൈഷിയെ അവരെ ഭീകരരുമായി ബന്ധപ്പെടുത്തുന്നതും സ്ത്രീവിരുദ്ധവും സൈന്യത്തെ അപമാനിക്കുന്നതുമായ ഈ പരാമർശത്തിന്റെ വീഡിയോ വൈറലായി.

    മെയ് 13-ന് ഇൻഡോർ പോലീസ്, കുൻവർ വിജയ് ഷായ്ക്കെതിരെ ഐപിസി സെക്ഷൻ 295A (മതവികാരം വ്രണപ്പെടുത്തൽ), 503 (ക്രിമിനൽ ഭീഷണി), 509 (സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. മധ്യപ്രദേശ് കോൺഗ്രസ്, എഎപി, സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയെങ്കിലും ബി.ജെ.പി സർക്കാർ അതിനു വഴങ്ങിയിട്ടില്ല.

    മെയ് 14-ന് കുൻവർ വിജയ് ഷാ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും തനിക്ക് സൈന്യത്തോടും ഖുറൈഷിയോടും ബഹുമാനമുണ്ടെന്നും അവരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞ് എക്‌സിൽ ക്ഷമാപണം നടത്തി. സോഫിയ ഖുറൈഷിക്കെതിരായ വാക്കുകളിൽ താൻ സ്വയം ലജ്ജിക്കുന്നുവെന്നും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പു പറയുന്നുവെന്നും വിജയ് ഷാ പറഞ്ഞു.

    ഷായുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ #StandWithSofiya, #RespectOurForces തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡ് ചെയ്തു. ഷായുടെ പരാമർശത്തിൽനിന്ന് അകലം പാലിച്ച ബിജെപി നേതൃത്വം, അന്വേഷണം നടക്കുന്നതുവരെ കാത്തിരിക്കണമെന്ന് പ്രസ്താവിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    15/05/2025
    ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    15/05/2025
    ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    15/05/2025
    ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    15/05/2025
    യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.