ന്യൂദൽഹി- ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പാണെന്നും മൂന്നു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബി.ജെ.പിയുടെ കഥ കഴിഞ്ഞുവെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം ജൂൺ നാലിന് രാജ്യത്ത് നിലവിൽ വരുമെന്നും തരൂർ പറഞ്ഞു. മഹാരാഷ്ട്രയിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും.
എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോഡി പ്രധാനമന്ത്രി പദത്തിൽനിന്നിറങ്ങുമെന്നും തരൂർ പറഞ്ഞു. ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് അമിത് ഷായാണ് ആദ്യം പറഞ്ഞത്. ഇപ്പോൾ മോഡിക്ക് വേണ്ടി അമിത് ഷാ മാറ്റി പറയുകയാണെന്നും തരൂർ വ്യക്തമാക്കി. കെജ്രിവാളിന്റെ തിരിച്ചുവരവ് ഇന്ത്യാ സഖ്യത്തിന് ഊർജം നൽകുന്നതാണെന്നും തരൂർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group