Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    • മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    • പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    • പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    • പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പ്രായം വെറും നമ്പര്‍! 87-ലും 84-ലും സ്‌കൂട്ടറോടിച്ച് വൈറലായി നഗരത്തിരക്കിലെ ‘സ്‌കൂട്ടർ സഹോദരിമാർ’

    റബീഹ്.പി.ടിBy റബീഹ്.പി.ടി09/12/2025 India Happy News Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്– പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്‌കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്‌കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നഗരവാസികൾ ഈ ജോഡിയെ സ്നേഹത്തോടെ ‘ബൈക്കർ ഡാഡിസ്’ എന്നാണ് വിളിക്കുന്നത്.

    ക്രിസ്പി കോട്ടൺ സാരി ധരിച്ച്, ഗതാഗതക്കുരുക്കിലൂടെ ചടുലമായി സ്‌കൂട്ടർ ഓടിക്കുന്ന മന്ദാ ബെന്നിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനിയത്തി ഉഷാ ബെൻ സൈഡ് കാറിൽ യാത്രയിലും ഒപ്പമുണ്ട്. ഓൺലൈൻ ലോകം ഇവരെ ബോളിവുഡ് ക്ലാസിക് ചിത്രം ‘ഷോലെ’യിലെ ജയ്-വീരു ജോഡിയുമായാണ് താരതമ്യം ചെയ്യുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആറ് സഹോദരങ്ങളിൽ മൂത്തവളും ഒരു മുൻ അധ്യാപികയുമായ മന്ദാ ബെന്നിന് സ്‌കൂട്ടർ ഓടിക്കുക എന്നത് ഒരുപാട് കാലമായുള്ള സ്വപ്നമായിരുന്നു. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകളായ അവർക്ക് ചെറുപ്പത്തിൽ വാഹനം സ്വന്തമാക്കാൻ കഴിഞ്ഞില്ല.

    “എൻ്റെ ഇച്ഛാശക്തി കാരണമാണ് ഈ പ്രായത്തിലും എനിക്ക് സ്‌കൂട്ടർ ഓടിക്കാൻ കഴിയുന്നത്. നഗരത്തിലെ ഈ ഗതാഗതക്കുരുക്കിൽപ്പോലും എനിക്ക് ബുദ്ധിമുട്ടില്ല,” മന്ദാ ബെൻ പറയുന്നു.

    തനിക്ക് 62-ാം വയസ്സിലാണ് വണ്ടിയോടിക്കാൻ പഠിക്കാൻ കഴിഞ്ഞതെന്ന് മന്ദാ ബെൻ വെളിപ്പെടുത്തി. “എന്നെ കണ്ടശേഷം ചില പുരുഷന്മാർ ഭാര്യമാരെ ധൈര്യത്തോടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കാറുണ്ട്. സ്ത്രീകൾ വാഹനമോടിക്കാൻ പഠിക്കണം, ആരെയും ആശ്രയിക്കരുത്,” അവർ കൂട്ടിച്ചേർത്തു. ലിഫ്റ്റ് ചോദിച്ചുവരുന്ന അപരിചിതർക്കുപോലും മന്ദാ ബെൻ സഹായം നൽകാറുണ്ട്.

    തൻ്റെ ചേച്ചിയോടൊപ്പം സൈഡ്‌കാറിൽ യാത്ര ചെയ്യുന്നത് ഏറെ ആസ്വദിക്കുന്ന ഉഷാ ബെൻ, ആളുകൾ തങ്ങളെ ‘ജയ്-വീരു’ എന്ന് വിളിക്കുന്നത് സന്തോഷത്തോടെയാണ് കാണുന്നത്.

    “ഞങ്ങൾ ഈ സ്‌കൂട്ടറിൽ നഗരം മുഴുവൻ ചുറ്റി സഞ്ചരിക്കാറുണ്ട്. നേരത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലായിരുന്നു താമസം. എന്നിട്ടും എൻ്റെ സഹോദരി അനായാസമായി വാഹനമോടിച്ചിരുന്നു. പ്രായം ഞങ്ങൾക്ക് ഒരു തടസ്സമേയല്ല. മറ്റ് സ്ത്രീകൾ ഞങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു,” ഉഷാ ബെൻ പറഞ്ഞു.

    വൈറലായതിനുശേഷം ലഭിച്ച സ്നേഹത്തിൽ ഈ സഹോദരിമാർ സന്തുഷ്ടരാണ്. പ്രശസ്തയാകുമെന്ന് കരുതിയില്ലെന്നും, വീട്ടിൽ ഇരിക്കാൻ ഉപദേശിക്കുന്ന ചിലരുണ്ടെങ്കിലും, ഭൂരിഭാഗം ആളുകളും നൽകുന്ന അഭിനന്ദനങ്ങളും പ്രചോദനവുമാണ് തങ്ങളുടെ യാത്ര തുടരാനുള്ള ഊർജ്ജമെന്നും മന്ദാ ബെൻ വ്യക്തമാക്കി.

    VIDEO | Cruising through city streets on a scooter with a sidecar, two octogenarian sisters from Ahmedabad have won hearts as the “Biker Dadis.”

    Eighty-seven-year-old Mandakini Shah enjoys cheerful rides with her younger sister, effortlessly navigating Ahmedabad’s bustling… pic.twitter.com/GtztH7tHFZ

    — Press Trust of India (@PTI_News) December 9, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahamadbad biker dadis India OLD WOMEN riding motorcycle veteren
    Latest News
    ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    27/01/2026
    മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    26/01/2026
    പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    26/01/2026
    പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    26/01/2026
    പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.