ഗോവ : അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസില്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്നും ജില്ലാ എസ്.പി. സുനിത സാവന്ത് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് അഞ്ചുവയസുകാരിയെ വാസ്‌കോഡ ഗാമയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടി പീഡനത്തിനിരയായെന്നും സംഭവം കൊലപാതകമാണെന്നും മൃതദേഹപരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group