ന്യൂഡല്‍ഹി– പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 3 ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാതത്തിലാണ് ചോദ്യങ്ങള്‍. ഭീകരതെയ കുറിച്ചുള്ള പാകിസ്ഥാന്റെ പ്രസ്താവന വിശ്വസിച്ചതെന്തിന്? അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മുന്നില്‍ തലകുനിച്ച് രാജ്യതാത്പര്യം ബലികഴിച്ചതെന്തിന്? ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളക്കുന്നതെന്തിന്? എന്നീ ചോദ്യങ്ങളാണ് ഉന്നയിച്ചത്.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് സൈന്യം പ്രതികാരം ചെയ്തുവെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചാണ് എക്‌സിലൂടെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇനിയെങ്കിലും പൊള്ളയായ പ്രസംഗങ്ങള്‍ നിര്‍ത്തൂ മോദിജി, നിങ്ങൾ രാജ്യത്തിൻ്റെ അഭിമാനം കളങ്കപ്പെടുത്തിയെന്ന് കൂടി അദ്ദേഹം ആരോപിച്ചു.