Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 13
    Breaking:
    • ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    • നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    • വ്യാജ പാസ്‌പോർട്ടുമായി സൗദിയിൽ പ്രവേശിക്കാൻ ശ്രമം: പാക് പൗരൻ ജിസാനിൽ പിടിയിൽ
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
    • ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    തെരുവിലെ സമരങ്ങളിൽ യൂത്ത് കോൺ​ഗ്രസുകാരുടെ കുറവില്ല; പിജെ കുര്യന്റെ വിമർനത്തിന് വേദിയിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    എംഎൽഎ കുടുംബസം​ഗമങ്ങളിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കുറവുള്ളു എന്നും തെരുവിലെ സമരങ്ങളിൽ കുറവില്ലെന്നും രാഹുൽ പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/07/2025 India Kerala Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    rahul and pj kurien protest
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട- കോൺ​ഗ്രസ് ജില്ല നേതൃയോ​ഗത്തിൽ യൂത്ത് കോൺ​ഗ്രസിനെയും നേതൃത്വത്തെയും വിമർശിച്ച് സംസാരിച്ച മുതിർന്ന കോൺ​ഗ്രസ് നേതാവ് പിജെ കുര്യന് അതേ വേദിയിലിരുത്തി മറുപടി നൽകി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എംഎൽഎ കുടുംബസം​ഗമങ്ങളിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കുറവുള്ളു എന്നും തെരുവിലെ സമരങ്ങളിൽ കുറവില്ലെന്നും രാഹുൽ പറഞ്ഞു.

    പിജെ കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെയും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ആലപ്പുഴയിലെ സമര രം​ഗത്ത് പോലീസിന്റെ മർദനമേറ്റ് വാങ്ങുകയാണെന്നും നാട് ആ​ഗ്രഹിക്കുന്ന സർക്കാറിനെ മടക്കുകൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങളും യൂത്ത് കോൺ​ഗ്രസിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുവനേതൃത്ത്വം കൂടി ഉൾകൊള്ളുന്ന പക്വതയുള്ള മുതിർന്ന കോൺ​ഗ്രസ് നേതൃത്വം സംസ്ഥാനത്തും പത്തനംതിട്ട ജില്ലയിലും രൂപപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അടുത്ത കെപിസിസി അധ്യക്ഷൻ വരുമ്പോൾ പത്തനംതിട്ട ജില്ലയിൽ നിന്ന് അഞ്ച് എംഎൽഎമാരെ സൃഷ്ടിക്കുമെന്നും അതിന് മനക്കരുത്തുള്ള പ്രവർത്തകർ ജില്ലയിലുണ്ടെന്നും രാഹുൽ മാങ്കൂട്ടം കൂട്ടിചേർത്തു.

    നിങ്ങൾ എസ്എഫ്ഐയെ കണ്ടില്ലേ എന്നും, അവർ ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുകയാണെന്നും ആയിരുന്നു പിജെ കുര്യൻ പറഞ്ഞത്. തുടർന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ടിവിയിൽ മാത്രം കണ്ടാൽ പോരെന്നും താഴെ തട്ടിൽ ഇറങ്ങി പണി എടുക്കണമെന്നും, മണ്ഡലങ്ങളിലിറങ്ങി 25 പേരെയെങ്കിലും സംഘടിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷം ഭരണം ലഭിക്കില്ലെന്നും കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ വേദിയിലുണ്ടായിരുന്നു.

    ഇതിന് പുറമേ, സംസ്ഥാന സർക്കാറിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സിപിഎമ്മിന്റെ സംഘടനാസംവിധാനം അടിയുറച്ചതാണെന്നും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കിൽ മൂന്ന് സീറ്റില്ലെങ്കിലും വിജയിക്കാമായിരുന്നെന്നും അടൂർ പ്രകാശ് അടക്കമുള്ള നേതാക്കൾ തന്റെ വാക്ക് അവ​ഗണിച്ചെന്നും പിജെ കുര്യൻ കൂട്ടിചേർത്തു. ഇത്തവണയും സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ വലിയ പരാജയം കാത്തിരിക്കുകയാണെന്നും അദ്ദേോഹം പരിപാടിയിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    PJ Kurien Rahul Mankootathil youth congress
    Latest News
    ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    13/07/2025
    നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    13/07/2025
    വ്യാജ പാസ്‌പോർട്ടുമായി സൗദിയിൽ പ്രവേശിക്കാൻ ശ്രമം: പാക് പൗരൻ ജിസാനിൽ പിടിയിൽ
    13/07/2025
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
    13/07/2025
    ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.