പട്ന– 14 ദിവസം നീണ്ടു നിന്ന രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഇന്ന് സമാപിക്കും. 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയ യാത്രക്ക് വലിയ ജനപിന്തുണ ആയിരുന്നു ലഭിച്ചത്. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്നാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്. ഇതിൽ ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കൾ അണിചേരും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകിയ 89 ലക്ഷം പരാതികളും തള്ളിയതായാണ് കോൺഗ്രസ് ആരോപിച്ചത്. എന്നാൽ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ഓഗസ്റ്റ് 17ന് ബീഹാറിലെ സാസ്റാമിൽ നിന്നായിരുന്നു വോട്ടർ അധികാർ യാത്രയുടെ ആരംഭം. വോട്ട് കൊളളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ ആയിരുന്നു രാഹുൽ ഗാന്ധി നയിച്ച ഈ യാത്ര. മഹാരാഷ്ട്ര കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധി യാത്ര ആരംഭിച്ചത്.