Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വയനാടിന്റെ ഹൃദയത്തിലേറി പ്രിയങ്ക; കന്നിയങ്കത്തിന് കൂറ്റൻ റോഡ് ഷോയിലൂടെ ആവേശകരമായ തുടക്കം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/10/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൽപ്പറ്റ: വയനാടിന്റെ ഹൃദയവികാരം നെഞ്ചിലേറ്റി കൽപ്പറ്റയിൽ പ്രിയങ്കാ ഗാന്ധിയുടെ കൂറ്റൻ റോഡ് ഷോ. കന്നിയങ്കത്തിലെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ജനസാഗരമാണ് വയനാട്ടിലേക്ക് പ്രവഹിച്ചത്. വഴിനീളെ ത്രിവർണ്ണ പതാക പാറിച്ചാണ് റോഡ് ഷോ മുന്നോട്ടു പോകുന്നത്.

    കൽപ്പറ്റയിലെ സിവിൽ സ്റ്റേഷൻ ലക്ഷ്യമാക്കിയുള്ള റോഡ് ഷോ തുടരുകയാണിപ്പോൾ. റോഡ് നിറയെ യു.ഡി.എഫ് പ്രവർത്തകർ ആവേശം വിതറുമ്പോൾ കാലത്ത് നേരത്തെ തന്നെ പ്രിയങ്കയെ കാണാനും അഭിവാദ്യമർപ്പിക്കാനും റോഡിന് ഇരുവശവും ആയിരങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റോഡ് ഷോയിൽ പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഉണ്ടെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുന്നില്ല. സുരക്ഷാ കാരണത്താലാണ് ഇത്തരമൊരു ക്രമീകരണം. എങ്കിലും പൊതുസമ്മേളനത്തിൽ ഇരു നേതാക്കളും വോട്ടർമാരെ അഭിവാദ്യം ചെയ്യും.

    മഹാരാഷ്ട്രയിൽനിന്നും വിമാനമാർഗം കണ്ണൂരിലെത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് രാവിലെ പത്തരയോടെയാണ് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയത്.

    ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പ്രിയങ്കയുടെ പത്രികാ സമർപ്പണം. അഞ്ചു സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയതെന്നാണ് വിവരം. ഇന്ന് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കും. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അനൂപ് ജേക്കബ്, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ഉൾപ്പെടെ യു.ഡി.എഫിന്റെ വിവിധ ഘടകകക്ഷി നേതാക്കളും ആവേശം പകരാൻ റോഡ് ഷോയ്ക്ക് ഒപ്പമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Priyanka Gandhi wayanad road show
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.