Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ
    • കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യത്തെ മലയാളി സംഘം ജിദ്ദയിൽ എത്തി
    • ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ സൗദിയുടെ ഇടപെടൽ, നയതന്ത്രശ്രമം ശക്തമാക്കി
    • വഖഫ് ഭേദഗതി ബിൽ, പ്രവാസി വെൽഫെയർ ചർച്ചാ സംഗമം സംഘടിപ്പിച്ചു
    • ഇന്ത്യയിൽ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    വയനാട് മണ്ഡലത്തില്‍ വിജയിക്കാന്‍ രാജ്യവിരുദ്ധ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി

    ഡെസ്‌ക്By ഡെസ്‌ക്28/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു – വയനാട് മണ്ഡലത്തില്‍ വിജയിക്കാന്‍ രാജ്യവിരുദ്ധ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയിലെ രാജാക്കന്മാരെ സ്വേച്ഛാധിപതികള്‍ എന്ന് രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചുവെന്നും ഛത്രപതി ശിവജി അടക്കമുള്ളവരെയാണ് അപമാനിച്ചതെന്നും മോഡി ആരോപിച്ചു. കര്‍ണാടകയിലെ ബല്‍ഗാവില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസേബിന്റെ അതിക്രമങ്ങള്‍ കോണ്‍ഗ്രസിന് ഓര്‍മയില്ല. ഇന്ത്യയിലെ രാജാക്കന്മാര്‍ക്കെതിരെയുള്ള പ്രസ്താവന വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ളതാണ്. കോണ്‍ഗ്രസ് പ്രീണനത്തിന് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നത്. വോട്ടുബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.
    രാജ്യത്തിന്റെ ഓരോ നേട്ടങ്ങളെ കുറിച്ചും ഭാരതീയര്‍ അഭിമാനിക്കുമ്പോള്‍ ‘ഇന്‍ഡ്യ’ സഖ്യം മാത്രമാണ് അതിനെ പുച്ഛിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം കരുത്താര്‍ജ്ജിച്ചു വരികയാണ്. ഇതില്‍ ഭാരതീയര്‍ അഭിമാനിക്കുന്നു. ‘ഇന്‍ഡ്യ’ സംഖ്യത്തിന് ദേശീയ താല്‍പ്പര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ വികസനം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന് തടയിടുകയാണെന്നും നരേന്ദ്ര മോഡി കുറ്റപ്പെടുത്തി.
    ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ മേയ് ഏഴിന് കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലാണ് പോളിങ്ങ്. ഇതിന്റെ പ്രചരണാര്‍ത്ഥമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ണാടകയിലെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress PDP Prime Minister Wynad Election
    Latest News
    തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ
    10/05/2025
    കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യത്തെ മലയാളി സംഘം ജിദ്ദയിൽ എത്തി
    10/05/2025
    ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ സൗദിയുടെ ഇടപെടൽ, നയതന്ത്രശ്രമം ശക്തമാക്കി
    10/05/2025
    വഖഫ് ഭേദഗതി ബിൽ, പ്രവാസി വെൽഫെയർ ചർച്ചാ സംഗമം സംഘടിപ്പിച്ചു
    10/05/2025
    ഇന്ത്യയിൽ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചു
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.