ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറില്‍ ജനുവരി എട്ടു മുതല്‍ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപടി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ 27 പ്രവാസി ഇന്ത്യക്കാര്‍ക്കാരും ഇന്ത്യന്‍ വംശജരുമാണ് പട്ടികയിലുള്ളത്. ഗള്‍ഫ് മേഖലയില്‍ നിന്ന് സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നുമായി രണ്ടു പേര്‍ മാത്രമാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഉപരാഷ്ട്രപതി അധ്യക്ഷനും വിദേശകാര്യ മന്ത്രി ഉപാധ്യക്ഷനുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് സമ്മാനര്‍ഹരെ തിരഞ്ഞെടുത്തത്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രമുഖരും ഈ സമിതിയിലുണ്ട്. പ്രവാസി സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള സേവനം, ബിസിനസ്, വിദ്യാഭ്യാസം, വൈദ്യ സേവനം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയുടെ സല്‍പ്പേര് ഉയര്‍ത്താന്‍ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി വരുന്നത്.
2025ലെ പുരസ്‌കാരത്തിന് അര്‍ഹരായവരുടെ പൂര്‍ണ പട്ടിക:
- പ്രൊഫ. അജയ് റാണെ (ഓസ്‌ട്രേലിയ)- സാമൂഹ്യ സേവനം
- ഡോ. മരിയാലെന ജോന്‍ ഫെര്‍ണാണ്ടസ് (ഓസ്‌ട്രേലിയ)- വിദ്യാഭ്യാസം
- ഡോ. ഫിലോമിന ആന്‍ മോഹിനി ഹാരിസ് (ബര്‍ബഡോസ്)- വൈദ്യശാസ്ത്രം
- സ്വാമി സംയുക്താനന്ദ് (ഫിജി)- സാമൂഹ്യ സേവനം
- സരസ്വതി വിദ്യാ നികേതന്‍ (ഗയാന)- സാമൂഹ്യ സേവനം
- ഡോ. ലേഖ് രാജ് ജുനേജ (ജപാന്‍)- ശാസ്ത്ര സാങ്കേതികവിദ്യ
- ഡോ. പ്രേം കുമാര്‍ (കിര്‍ഗിസ് റിപബ്ലിക്) – വൈദ്യശാസ്ത്രം
- സൗകതവി ചൗധരി (ലാവോസ്) – ബിസിനസ്
- കൃഷ്ണ സവ്ജനി (മലാവി)- ബിസിനസ്
- ‘തന്‍ ശ്രീ’ സുബ്രമണ്യം കെ പി സതാശിവം (മലേസ്യ)- രാഷ്ട്രീയം
- ഡോ. സരിത ബൂധൂ (മൊറീഷസ്)- സാമൂഹ്യ സേവനം
- അഭയ കുമാര്‍ (മൊള്‍ഡോവ)- ബിസിനസ്
- ഡോ. രാം നിവാസ് (മ്യാന്‍മര്‍)- വിദ്യാഭ്യാസം
- ജഗന്നാഥ് ശേഖര്‍ അസ്താന (റൊമാനിയ)- ബിസിനസ്
- ഹിന്ദുസ്ഥാനി സമാജ് (റഷ്യ)- സാമൂഹ്യ സേവനം
- സുധ റാണി ഗുപ്ത (റഷ്യ)- വിദ്യാഭ്യാസം
- ഡോ. സയ്ദ് അന്‍വര്‍ ഖുര്‍ശിദ് (സൗദി അറേബ്യ)- വൈദ്യശാസ്ത്രം
- അതുല്‍ അരവിന്ദ് തെമുര്‍നികര്‍ (സിംഗപൂര്‍)- വിദ്യാഭ്യാസം
- റോബര്‍ട്ട് മസിഹ് നഹര്‍ (സ്‌പെയിന്‍) – സാമൂഹ്യ സേവനം
- ഡോ. കൗശിക് ലക്ഷ്മിദാസ് രാമയ്യ (താന്‍സാനിയ)- വൈദ്യശാസ്ത്രം
- ക്രിസ്റ്റീന്‍ കാര്‍ല കംഗലൂ (ട്രിനിഡാഡ് ആന്റ് ടൊബാഗോ)- പൊതുകാര്യം
- രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ (യുഎഇ)- ബിസിനസ്
- ബോന്തല സുബ്ബയ്യ ശെട്ടി രമേശ് ബാബു (യുഗാണ്ട)- സാമൂഹ്യ സേവനം
- ഉഷ കുമാരി പ്രശാര്‍ (യുകെ)- രാഷ്ട്രീയം
- ഡോ. ശരദ് ലഖന്‍പാല്‍ (യുഎസ്എ)- വൈദ്യശാസ്ത്രം
- ഡോ. ശര്‍മിള ഫോര്‍ഡ് (യുഎസ്എ)- സാമൂഹ്യ സേവനം
- രവി കുമാര്‍ എസ് (യുഎസ്എ)- ബിസിനസ്, ഐടി