Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 8
    Breaking:
    • യു.എ.ഇക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമം
    • ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നതായി സൗദി
    • സണ്ണി ജോസഫും സന്ദീപ് വാര്യരും കെ.സിക്കൊപ്പം
    • ഡിഎംകെ-എഐഎഡിഎംകെ സഖ്യം വന്നാൽ 107 എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ
    • വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India»Polititcs

    ഡിഎംകെ-എഐഎഡിഎംകെ സഖ്യം വന്നാൽ 107 എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2026 Polititcs India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന നീക്കവുമായി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും എഐഎഡിഎംകെയും അവിശുദ്ധ സഖ്യമുണ്ടാക്കാൻ നീങ്ങിയാൽ, തങ്ങളുടെ 107 എംഎൽഎമാരും കൂട്ടത്തോടെ രാജിവെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മുന്നണിയായിട്ടും അധികാരം തടയാൻ ദ്രാവിഡ പാർട്ടികൾ കൈകോർക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് വിജയ്‍യുടെ പക്ഷം.
    ​
    ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 108 സീറ്റുകൾ നേടി വലിയ ശക്തിയായി ടിവികെ മാറിയിരുന്നു. വിജയ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സാഹചര്യത്തിൽ, നിയമപരമായ ചട്ടങ്ങൾ പ്രകാരം ഒരു സീറ്റ് ഒഴിയുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആയി ചുരുങ്ങും. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസിന്റെ പിന്തുണ കൂടി ചേർത്ത് നിലവിൽ 112 എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്കുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 തികയ്ക്കാൻ പാർട്ടിക്ക് ആറ് പേരുടെ പിന്തുണ കൂടി വേണം. ഇതിനിടെയാണ് 59 സീറ്റുള്ള ഡിഎംകെയും 47 സീറ്റുള്ള എഐഎഡിഎംകെയും തമ്മിൽ അധികാരത്തിനായി അണിയറ ചർച്ചകൾ നടക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നത്.

    ​ദ്രാവിഡ കക്ഷികൾ കൈകോർത്താൽ അത് ജനവിധിയെ അട്ടിമറിക്കലാകുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ സഭയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നുമാണ് ടിവികെ നേതൃത്വത്തിന്റെ വിലയിരുത്തൽ. 107 എംഎൽഎമാരും രാജിവെക്കുന്നതോടെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടാകുകയും പകുതിയോളം മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരികയും ചെയ്യും. ഇത് ജനവികാരം അനുകൂലമാക്കാനുള്ള വിജയ്‍യുടെ തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്. വിസികെ, ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി ടിവികെ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അവർ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് അനിശ്ചിതത്വം വർദ്ധിപ്പിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    aidmk dmk Election Tamil Nadu TVK
    Latest News
    യു.എ.ഇക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമം
    08/05/2026
    ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നതായി സൗദി
    08/05/2026
    സണ്ണി ജോസഫും സന്ദീപ് വാര്യരും കെ.സിക്കൊപ്പം
    08/05/2026
    ഡിഎംകെ-എഐഎഡിഎംകെ സഖ്യം വന്നാൽ 107 എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ
    08/05/2026
    വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ട്രംപ്
    08/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.