തൃശ്ശൂർ– തൃശ്ശൂരിൽ വോട്ടർ പട്ടിക വിവാദം തുടരന്നതിനിടെ ബി.ജെ.പിയെ വെട്ടിലാക്കി മുൻ നേതാവും നിലവിലെ കെ.പി.സി.സി വക്താവുമായ സന്ദീപ് വാര്യർ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണന്റെ പേര് തൃശ്ശൂരിൽ വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യർ അറിയിച്ചത്.
മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണനെ വോട്ടർ പട്ടികയിൽ ചേർത്തത് പല പ്രവർത്തകരുടെയും വോട്ടുകൾ ചേർത്തതിന്റെ തെളിവാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. വ്യാജ പേരുകൾ ചേർത്തിട്ടും പിണറായി സർക്കാർ മൗനം പാലിക്കുന്നതിനെയും സന്ദീപ് വാര്യർ വിമർശിച്ചു.
https://www.facebook.com/100044327569049/posts/1288245389329701/?mibextid=rS40aB7S9Ucbxw6v ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group