തിരുവനന്തപുരം– കാവിവത്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആയി പോലീസ് എട്ടു തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തിരുവനന്തപുരം രാജ്ഭവനിലേക്കും കൊച്ചി ബിഎസ്എൻഎൽ ഓഫീസിലേക്കും എസ്എഫഐ നടത്തിയ പ്രതിഷേധ മാർച്ചിലാണ് പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും കണ്ണീർ വാതകം ഉപയോഗിക്കും എന്ന മുന്നറിയിപ്പും നൽകി പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുകയും ചെയ്തത്.
ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെയാണ് എസ്ഫഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ചിൽ എസ്എഫഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചത്. എന്നാൽ, രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തള്ളി മറിച്ചിട്ടതിനെ തുടർന്ന് പോലീസ് എട്ടോളം തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് ജലപീരങ്കിയിലെ വെള്ളം കഴിയുകയും കണ്ണീർ വാതകം പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പും നൽകി. പ്രവർത്തകർ പിരിഞ്ഞ് പോകാത്ത സാഹചര്യത്തിലാണ് പോലീസ് അത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയത്.
രാജ്ഭവനിലേക്കുള്ള മാർച്ചിന് പുറമേ കൊച്ചിയിലെ ബിഎസ്എൻഎൽ ഓഫീസിലേക്കും പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയിരുന്നു. ഇവിടെയും സമാനമായ സാഹചര്യമായിരുന്നു. പോലീസ് നിരവധി തവണ ജലപീരങ്കി ഉപയോഗിക്കുകയും കണ്ണീർ വാതകം ഉപയോഗിക്കും എന്ന മുന്നറിയിപ്പും നൽകി. എന്നാൽ പ്രതിഷേധക്കാർ പിരിഞ്ഞ് പോകാതെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കേരള കേന്ദ്ര സർവ്വകലാശാലയിലേക്കും വിസിക്കെതിരായി, എസ്എഫ്ഐ ഉൾപ്പെടുന്ന ഇടതു സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കാമ്പസിന് അകത്ത് എസ്എഫ്ഐയും പുറത്ത് ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നിവരും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും സമരക്കാറും പോലീസും തമ്മിൽ കൈയ്യേറ്റത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
സമരത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറിന് പുറമേ പ്രതിപക്ഷ നേതാവ് ആയ വിഡി സതീശനെതിരെയും പ്രതിഷേധമുയർന്നു. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ആർഎസ്എസ് ഏജന്റായി സതീശൻ പ്രവർത്തിക്കുന്നെന്നും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും വിഡി സതീശന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. കൂടാതെ, വിഡി സതീശൻ ഭാരതാംഭ ചിത്രത്തിൽ മാല തൂക്കുന്ന ചിത്രം സമരക്കാർ ഉയർത്തികാട്ടിയും ആരോപണത്തിന് മുർച്ച കൂട്ടി. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടത്തിയിരുന്നു.
ഇന്ന് സംസ്ഥാനത്താകമാനം ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരുന്നു. രാജ്ഭവനിലും കേരളത്തിലെ സർവ്വകലാശാലകളിലും ആയി സംഘ്പരിവാർ നടപ്പാക്കുന്ന കാവിവത്ക്കരണത്തിന് എതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരായാണ് എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്.