ചണ്ഡീഗഡ്: പഞ്ചാബില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു നിയമസഭാ സീറ്റുകളില്‍ മൂന്നിടത്തും ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ഒരിടത്തു മാത്രമാണ് മുന്നില്‍. ഗിദ്ദര്‍ബാഹ, ദേര ബാബ നാനക്, ഛബ്ബെവാള്‍ എന്നിവിടങ്ങളില്‍ ഭരണകക്ഷിയായ എഎപിയും ബര്‍ണാലയില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. എഎപി ലീഡ് ചെയ്യുന്നിടത്തെല്ലാം രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് ആണ്. ഗിദ്ദര്‍ബാഹയില്‍ എഎപിയുടെ ഡംപി ധില്ലനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള അമൃത വാറിംഗ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിഭ് രാജ വാറിംഗിന്റെ പത്‌നിയാണ്. ഇവിടെ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മന്‍പ്രീത് സിങ് ബാദലാണ്. നിലവിലെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് ഈ നാലു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group