Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    • ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    • യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    • അഭിഭാഷകയെ മര്‍ദിച്ച കേസ്; അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റില്‍
    • യു.എ.ഇയില്‍ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ഫലസ്തീൻ പോരാളികളെ അധിക്ഷേപിക്കുന്നത് മുജാഹിദ് നിലപാടല്ല: കെ.എൻ.എം മർകസുദ്ദഅ്‌വ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌25/10/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മുജാഹിദ് പ്രസ്ഥാനത്തെ പൊതുസമൂഹത്തിൽ അപഹാസ്യമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സി.ഡി ടവർ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം

    കോഴിക്കോട്: ഇസ്രയേൽ അധിനിവേശനത്തിനെതിരെ ധീരമായി പോരാടുന്ന ഫലസ്തീൻ പോരാളികളെ തീവ്രവാദ ചാപ്പകുത്തി അധിക്ഷേപിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

    ജനിച്ച മണ്ണിൽ ജീവിക്കാനായി ജൂത ഭീകരരോട് മുഖാമുഖം ഏറ്റുമുട്ടി വീരമൃത്യു വരിക്കുന്ന ഫലസ്തീനികളെ ജനങ്ങൾക്കിടയിൽ കയറിക്കൂടി പ്രശ്‌നം സൃഷ്ടിക്കുന്ന ഭീകരരായി ചിത്രീകരിക്കുന്ന കെ.എൻ.എം സി.ഡി ടവർ വക്താവ് മജീദ് സ്വലാഹിയുടെ നടപടിക്ക് മുജാഹിദുകളുമായി ബന്ധമില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുജാഹിദ് പ്രസ്ഥാനത്തിന് മൊത്തം ചീത്തപ്പേര് വരുത്തി വെക്കുന്ന സ്വലാഹിയുടെ വഴിവിട്ട പ്രസ്താവനകളോട് മൗനം ദീക്ഷിക്കുന്ന കെ.എൻ.എം സി.ഡി ടവർ നേതൃത്വം നിലപാട് വ്യക്തമാക്കണം.

    ഫലസ്തീൻ പോരാളികളെ നിരന്തരം അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന മജീദ് സ്വലാഹിയുടേത് സംഘടനയുടെ ഔദ്യാഗിക നിലപാടാണെങ്കിൽ മനുഷ്യത്വത്തിനെതിരിലുള്ള വെല്ലുവിളിയാണത്. ഫലസ്തീനികളോടുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്. മുജാഹിദ് പ്രസ്ഥാനത്തെ പൊതുസമൂഹത്തിൽ അപഹാസ്യമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ സി.ഡി ടവർ കെ.എൻ.എം തയ്യാറാവണമെന്നും കെ.എൻ.എം മർകസുദ്ദഅ്‌വ ആവശ്യപ്പെട്ടു.

    സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. എൻ.എം അബ്ദുൽ ജലീൽ, പ്രഫ. കെ പി സകരിയ്യ, എഞ്ചി. അബ്ദുൽജബ്ബാർ, എം അഹ്മദ്കുട്ടി മദനി, കെ.പി അബ്ദുറഹ്മാൻ സുല്ലമി, കെ.എം കുഞ്ഞമ്മദ് മദനി, സി മമ്മു കോട്ടക്കൽ, ബി.പി.എ ഗഫൂർ, എം.എം ബഷീർ മദനി, ഡോ. ജാബിർ അമാനി, ഫഹീം പുളിക്കൽ, ഫൈസൽ നന്മണ്ട, കെ.എം ഹമീദലി ചാലിയം, വി.സി മറിയക്കുട്ടി, കെ.പി അബ്ദുറഹ്മാൻ ഖുബ, എഞ്ചി. സൈതലവി, സലീം കരുനാഗപ്പള്ളി, കെ. എ സുബൈർ അരൂർ, സുഹൈൽ സാബിർ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dr. ai abddul majeed swalahi KNM Markazudd'wa Mujahid stand Palastine
    Latest News
    ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    15/05/2025
    ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    15/05/2025
    യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    15/05/2025
    അഭിഭാഷകയെ മര്‍ദിച്ച കേസ്; അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റില്‍
    15/05/2025
    യു.എ.ഇയില്‍ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.