കാന്‍പൂര്‍– പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത സൈനികര്‍ക്കും പ്രധാനമന്തിക്കും നന്ദി പറഞ്ഞ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി ശുഭം ദ്വിവേദിയുടെ ഭാര്യ അശ്വനി. ഭര്‍ത്താവിന്റെ മരണത്തിന് നീതി നടപ്പാക്കിയതായി വിശ്വസിക്കുന്നെന്നും അശ്വനി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് പോലും ഇരകളുടെ കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നാണും അനശ്വര അഭിപ്രായപ്പെട്ടു.
ഈ തിരിച്ചടി ഭാവിയില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണം നടത്തുന്നതില്‍ തീവ്രവാദികളെ അകറ്റി നിര്‍ത്തുമെന്നും അശ്വിനി പറഞ്ഞു. ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടു. ഭീകരതയ്ക്ക് പിന്നാലെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. 70ല്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ജൈഷെ മുഹമ്മദിന്റെ ലഷ്‌കര്‍-ഇ- ത്വയ്ബയുടെ ഭീകരവാദ പരിശീലന ക്യാമ്പുകള്‍ തകര്‍ക്കുകയെന്നായിരുന്നു പ്രധാന ലക്ഷ്യം.