ഇൻഡിഗോ സാധാരണയായി ദിനംപ്രതി 2,300 ഓളം സർവീസുകൾ നടത്താറുണ്ട്. എന്നാൽ വ്യാഴാഴ്ച ഒരുദിവസം മാത്രം 550-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിയമങ്ങളെ ത്തുടർന്നുണ്ടായ ജീവനക്കാരുടെ കുറവ് കാരണം ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി ഇന്നും തടസ്സപ്പെട്ടു.




