ന്യൂദൽഹി- കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സംബന്ധിച്ചുള്ള വിവാദ ലേഖനം ഔട്ട്ലുക്ക് വാരിക പിൻവലിച്ചു. ലേഖനത്തിൽ പിശക് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ഔട്ട്ലുക്ക് വാരിക സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെയാണ് ഔട്ട്ലുക്ക് വാരിക നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ലിയാരെ Kanthapuram A P Aboobacker Musliyar: A Controversial Cleric at the Centre of Nimisha Priya’s Hopeful Pardon എന്ന ലേഖനം പ്രസിദ്ധീകരിച്ചത്.
മലയാളി മാധ്യമ പ്രവർത്തകൻ എഴുതിയ ലേഖനത്തിന് എതിരെ വിവിധ കോണുകളിൽനിന്ന് വൻ വിവാദം ഉയർന്നിരുന്നു. തുടർന്നാണ് ലേഖനം പിൻവലിച്ച് മാപ്പു പറഞ്ഞത്. ലേഖനത്തിലെ ഉദ്ധരണികൾ തെറ്റായിരുന്നുവെന്നും പിശക് സംഭവച്ചതിൽ ഖേദിക്കുന്നുവെന്നും ഔട്ട്ലുക് വാരിക വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group