കവരത്തി (ലക്ഷദ്വീപ്): ആന്ത്രോത്ത് മഹാത്മാഗാന്ധി കോളേജ് 1986-88 ബാച്ച് (പി.ഡി.സി) രണ്ടാമത് പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ സംഘടിപ്പിച്ചു. നാട്ടിലും വിദേശത്തുമുള്ളവര്‍ ത്രിദിന ‘സമ്മര്‍ ഓഫ് 1986-88’ സംഗമത്തില്‍ പങ്കെടുത്തു. കോളേജ് മുന്‍ അധ്യാപകനും നവോദയ പ്രിന്‍സിപ്പലും, അഡ്മിനിസ്‌ട്രേറ്ററുടെ മാധ്യമ ഉപദേശകനുമായിരുന്ന അബ്ദുല്‍ ഹമീദ് കോയ സംഗമം ഉദ്ഘാടനം ചെയ്തു.
പി. തങ്ങു കോയ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍) മുഖ്യപ്രഭാഷണം നടത്തി. പി.പി സയ്യിദ് മുഹമ്മദ് കോയ, വി.പി മുഹമ്മദ് മുസ്തഫ, ബേബി രാജ്, എസ്.വി ആറ്റക്കോയ മാസ്റ്റര്‍, എന്‍.പി പീര്‍മുഹമ്മദ്, ചാരിറ്റി പ്രവര്‍ത്തകനായ മൗലാനാ മാസ്റ്റര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. കോര്‍ഡിനേറ്റര്‍ കെ.കെ സെയ്ദ് കോയ അധ്യക്ഷത വഹിച്ചു. കൂടാട്ട് സിറാജ് സ്വാഗതവും എം കെ കോയ നന്ദിയും പറഞ്ഞു.
ആന്ത്രോത്ത് ഡയാലിസിസ് സെന്ററിനുള്ള സഹായം കൈമാറി. അധ്യാപകരായിരുന്ന അബ്ദുല്‍ ഹമീദ്, മുഹമ്മദ് എന്നിവരെ മെമന്റോയും ഷാളും അണിയിച്ച് ആദരിച്ചു. രണ്ടാം ദിനം സെമിനാറുകളും ഭാവി പരിപാടികളും ചര്‍ച്ച ചെയ്തു. സമാപന ദിവസം രാവിലെ എട്ടുമണിക്ക് കടപ്പുറം ക്ലീനിങ് പ്രോഗ്രാം എസ്, സൈദ് മുഹമ്മദ് കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റും എല്‍ഡിസിഎല്ലും കവരത്തിയില്‍ ജോലി ചെയ്യുന്ന കൂട്ടായ്മ അംഗങ്ങളായ നല്ല കോയ, കൂടാട്ട് ഷേക്കോയ, കെ.കെ സെയ്ദ് കോയ എന്നിവർ നേതൃത്വം നൽകി.