Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    • ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്

    . ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Odisha Rape Case
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭുവനേശ്വര്‍– ഒഡിഷയിലെ ഗോപാല്‍പുര്‍ ബീച്ചില്‍ കോളജ് വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പത്തു പേരില്‍ നാല് പ്രതികളെ ജുവനൈല്‍ ജസ്റ്റിസിന് ബോര്‍ഡിന് കീഴില്‍ ഹാജരാക്കുകയും ആറു പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരെ വിചാരണസമയത്ത് മുതിര്‍ന്നവരായി കണക്കാക്കാന്‍ പോലീസ് ജെ.ജെ.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബെര്‍ഹാംപൂര്‍ പോലീസ് സൂപ്രണ്ട് എം. ശരവണ വിവേക് പറഞ്ഞു. സുപ്രീംകോടതി വിധി പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16 വയസ്സിന് മുകളിലുള്ളവരെ മുതിര്‍ന്നവരായി വിചാരണ ചെയ്യാം. കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ 17 വയസ്സിനു മുകളിലുള്ളവരാണ്. അതിനാലാണ് ജെ.ജെ.ബിക്ക് മുന്നില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് ശരവണ വിവേക് കൂട്ടിച്ചേര്‍ത്തു.

    ജൂണ്‍ 15 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആണ്‍ സുഹൃത്തിനോടൊപ്പം യുവതി ബീച്ചിലെത്തിയത്. കൂട്ടമായെത്തിയ ഒരും സംഘം യുവാക്കള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് കെട്ടിയിട്ട ശേഷം ബീച്ചിന് അടുത്തുള്ള വീട്ടിലേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടു പോയി. മൂന്ന് പേര്‍ യുവതിയ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ബാക്കിയുള്ളവര്‍ യുവാവിനെ മര്‍ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ബെംഗളൂരില്‍ ജോലി ചെയ്യുന്ന 23കാരനാണ് പ്രധാന പ്രതി. ഇയാള്‍ താമസിച്ചിരുന്നത് ബീച്ചിനടുത്ത് തന്നെയാണ്. പ്രതികള്‍ യുവതിയുടെ സുഹൃത്തില്‍ നിന്ന് പണം ആവശ്യപ്പെടുകയും യു.പി.ഐ ഇടപാട് നടത്തിയതിന്റെ തെളിവുകള്‍ കിട്ടിയതായും പോലീസ് അറിയിച്ചു. അതിജീവിത നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70(1)കൂട്ടബലാത്സംഗം, 296(അശ്ലീല പ്രവര്‍ത്തികളും പാട്ടുകളും), 351(3)ഭീഷണിപ്പെടുത്തല്‍, 310(2) കൊള്ളയടിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒഡിഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോപാല്‍പുര്‍ ബീച്ചിലുണ്ടായ ക്രൂരകൃത്യത്തില്‍ സംസ്ഥാനമാകെ നടുങ്ങിയിരിക്കുകയാണ്. ഒഡിഷ ഉപമുഖ്യമന്ത്രി പ്രവാതി പരിട ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകല്‍ എടുക്കണമെന്ന് നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് നവീന്‍ പഠ്‌നായിക് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ വൈദ്യപരിശോധനയും ആണ്‍ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. കൃത്യം നടന്ന സ്ഥലത്തു നിന്ന ശാസ്ത്രീയമായ തെളിവുകളും ശേഖരിച്ചു. ദേശീയ വനിതാ കമ്മിഷന്‍ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്്. കേസിന്റെ അന്യേഷണം വേഗത്തിലാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിത കമ്മിഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

    Read more

    സുഹൃത്തിനെ കെട്ടിയിട്ട് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ഏഴു പേര്‍ അറസ്റ്റില്‍

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    College student Odisha Gang Rape
    Latest News
    മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    07/02/2026
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026
    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    06/02/2026
    ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    06/02/2026
    ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version