ന്യൂഡൽഹി– മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച് എൻഐഎ.
മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിലായി ഒൻപത് ദിവസത്തിന് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group