Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ലീഗ് വൺ : കഷ്ടിച്ച് ജയിച്ചു ചാമ്പ്യന്മാർ
    • രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    • മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    • ഒമാനിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
    • ലാ ലീഗ : ബെറ്റിസിന് ആദ്യ ജയം, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാർസലോണ ഇന്ന് ഇറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; കാണാതായ നവവധു അടക്കം 4 പേര്‍ പിടിയില്‍

    ഒളിവില്‍ കഴിയുകയായിരുന്ന സോനത്തിനെ അവശനിലയിലാണ് പോലീസ് കണ്ടെടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Meghalaya Murder
    സോനം രഘുവംശിയുടെയും രാജ് രഘുവംശിയുടെയും വിവാഹ ഫോട്ടോ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസിപൂര്‍– മേഘാലയില്‍ ഹണിമൂണ്‍ യാത്രക്കിടെ നവവരന്‍ രാജ രഘുവംശി കൊല്ലപ്പെട്ട സംഭവത്തില്‍ നവവധു അടക്കം നാലുപേര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്ന് തിങ്കളാഴ്ചയാണ് നവവധുവിനെ നന്ദ്ഗഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. കൃത്യനിര്‍വഹണത്തിനായി ഇവര്‍ വാടകയ്‌ക്കെടുത്ത ഗുണ്ടകളാണ് അറസ്റ്റിലായ മൂന്ന് പേരെന്ന് പോലീസ് അറിയിച്ചു. ഒളിവില്‍ കഴിയുകയായിരുന്ന സോനത്തിനെ ഗാസിപൂരിലെ കാശി ധാബയില്‍ നിന്ന് അവശനിലയിലാണ് പോലീസ് കണ്ടെടുത്തത്.

    ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സോനം തങ്ങളെ വാടകയ്‌ക്കെടുത്തതാണെന്ന് പ്രതികള്‍ സമ്മതിച്ചായി മേഘാലയ ഡി.ജി.പി ഇദാഷിഷ നോങ്‌റാങ് അറിയിച്ചു. ഇവരില്‍ രണ്ടു പേരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നും ഡി.ജി.പി വ്യക്തമാക്കി. ബാക്കിയുള്ള ഒരു പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ സ്ഥിരീകരിച്ചു. സോനത്തിന് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്കായി ഇവരെ മേഘാലയിലേക്ക് തിരികെ കൊണ്ടുപോകുമെന്നും യു.പി എ.ഡി.ജി.പി അമിതാഭ് യാഷ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രഘുവംശിയെ കാണാതായി ഏഴു ദിവസത്തിനകമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. ഹണിമൂണ്‍ യാത്രക്കായി മേഘാലയില്‍ എത്തിയ ഇവരെ മെയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് സംശയിക്കുന്ന വടിവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.

    രാജ് രഘുവംശിയുടെ മൃതദേഹം കിട്ടിയിട്ട് മൂന്ന് ദിവസത്തോളം സോനത്തിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തന്റെ സഹോദരിയെ തട്ടികൊണ്ടു പോയതായിരിക്കാമെന്നാണ് സോനത്തിന്റെ സഹോദരന്‍ ഗോവിന്ദ് രഘുവംശി വിശ്വസിച്ചിരുന്നത്. സംഭവത്തില്‍ സി.ബി.ഐ അന്യേഷണം ആവശ്യപ്പെട്ട് അദ്ദേഹവും കുടുംബവും രംഗത്ത് വന്നിരുന്നു. എന്നാല്‍ മെയ് 8ന് രാത്രി സോനം സഹോദരനെ വിളിക്കുകയും,വിളിച്ച അതേ സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സമ്മര്‍ദം മൂലം പ്രതി കീഴടങ്ങിയതാണെന്ന് മേഘാലയ പോലീസ് അവകാശപ്പെട്ടു. എന്നാല്‍ തന്റെ മകളാണ് കൊലപാതകം നടത്തിയതെന്ന് വിശ്വസിക്കുന്നില്ലെന്നും മേഘാലയ പോലീസ് കഥകളുണ്ടാക്കുകയാണെന്നും സോനത്തിന്റെ പിതാവ് ആരോപിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Meghalaya Murder Newly weds Wife killed husband
    Latest News
    ലീഗ് വൺ : കഷ്ടിച്ച് ജയിച്ചു ചാമ്പ്യന്മാർ
    23/08/2025
    രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    23/08/2025
    മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    23/08/2025
    ഒമാനിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
    23/08/2025
    ലാ ലീഗ : ബെറ്റിസിന് ആദ്യ ജയം, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാർസലോണ ഇന്ന് ഇറങ്ങും
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version