ന്യൂഡല്‍ഹി– ഇന്ത്യാ-പാക് സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കി ജയ്പൂരിലെ വ്യാപാരികള്‍. മധുര പലഹാരങ്ങളുടെ പേരില്‍ പോലും പാക്ക് വേണ്ട, പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു. മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് മോത്തി ശ്രീ എന്നും ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും മാറ്റി. യഥാര്‍ത്ഥത്തില്‍ മധുരപരഹാരങ്ങളിലെ പാക് എന്ന വാക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയില്‍ അതിന്റെ അര്‍ഥം മധുരമെന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെടുന്നത്.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കനക്കുകയും ഇരു രാജ്യങ്ങളും കര്‍ശന നടപടികളിലേക്ക് പോവുകയും ചെയ്തിരുന്നു. മെയ് 10ന് വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച ഇരു രാജ്യങ്ങള്‍ക്കിടയിലേക്ക് പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ പാകിസ്ഥാന്റെ ആവശ്യം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ തന്നെ ആവശ്യപ്പെട്ടതിനാലാണ് പേര് മാറ്റിയതെന്ന് കടയുടമകള്‍ പറഞ്ഞു.