ബെംഗ്ലൂര്‍ : മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15 വയസുകാരി ആത്മഹത്യ ചെയ്തു. ബാംഗ്ലൂര്‍ കാടുഗോഡി അസറ്റ് മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്. മാതാവ് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ഇരുപതാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടുകയായിരുന്നു.
പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പെണ്‍കുട്ടിയെ മാതാവ് നിര്‍ബന്ധിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അവന്തിക. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group