ന്യൂദൽഹി- അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഡിക്കും ബി.ജെ.പിക്കുമുള്ളത് നുണകളും വ്യാജ പ്രചാരണങ്ങളും മാത്രമാണെന്ന് രാഹുൽ പറഞ്ഞു.
ശതകോടീശ്വരന്മാരുടെ ശക്തിയാണ് നരേന്ദ്ര മോഡിക്കുള്ളത്. കർഷകരുടെയും തൊഴിലാളികളുടെയും വിശ്വാസം ഞങ്ങൾക്കൊപ്പമുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. അതേസമയം, ഇന്ത്യാ മുന്നണിക്ക് ഈ രാജ്യത്തുനിന്നുള്ള ജനങ്ങളുടെ സംഭാവനകളാണ്. അവർക്ക് ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്സ് എന്നിവർ കൂട്ടായുണ്ട്. ഞങ്ങൾക്ക് സത്യവും ജനങ്ങളുടെ സ്നേഹവമുണ്ട്. ആത്യന്തികമായി സത്യവും സ്നേഹവും വിജയിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്.
നരേന്ദ്ര മോഡി തോൽക്കും, ഇന്ത്യ വിജയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.