ന്യൂഡൽഹി – കഴിഞ്ഞ ദിവസം വോട്ടർ പട്ടികയിലെ കള്ളവോട്ടുകൾക്കെതിരെ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷർട്ടിലെ മിൻ്റ ദേവി ആരാണ്?
ബിഹാറിലെ വോട്ടർ പട്ടികയിലുള്ളതാണ് ഈ പേര്. തെരഞ്ഞടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പ്രകാരം 1900ൽ ജനിച്ച മിൻ്റക്ക് വയസ്സ് 124.
ഈ പിഴവാണ് കോൺഗ്രസ് ആയുധമാക്കി മാറ്റിയത്.
35 വയസ്സുള്ള മിൻ് ദേവിക്ക് 124 വയസ്സായെന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. വോട്ടു ചോരി തട്ടിപ്പ് പുറത്തുവിട്ടുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്ത സമ്മേളനത്തിലും 124 ാം വയസ്സിൽ കന്നിവോട്ട് ചെയ്യാൻ അവസരം ലഭിച്ച ഈ വീട്ടമ്മയെ പരാമർശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ മുത്തശ്ശിയാക്കിയെന്ന് മിൻ് ദേവി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് ഇവർ കാര്യങ്ങളെല്ലാം അറിഞ്ഞത്. സർക്കാറിന് താൻ 124 വയസ്സായെങ്കിൽ തനിക്ക് എന്തുകൊണ്ട് വാർധക്യ പെൻഷൻ നൽകുന്നില്ലെന്നും ആധാർ പ്രകാരം തൻ്റെ ജനന തീയതി 1990 ജൂലായ് 15 ആണെന്നും മിൻ്റ പറഞ്ഞു.