ചെന്നൈ – മുസ്ലിമുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ബിജെപി ഒരു സ്ഥാനവും നൽകുന്നില്ല എന്ന് തുറന്നുപറഞ്ഞ് പാർട്ടി അംഗമായ അലിഷ അബ്ദുല്ല.
തമിഴ്നാട്ടിലെ പാർട്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് അലിഷ ബിജെപിക്കെതിരെ രംഗത്തെത്തിയത്. മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരാൾക്കും പാർട്ടിയിൽ ഒരു അർഹതയും നൽകുന്നില്ല എന്നായിരുന്നു ഇവരുടെ വിശദീകരണം.
കഴിഞ്ഞദിവസം നടന്ന തമിഴ്നാട് ഭാരവാഹി തിരഞ്ഞെടുപ്പിൽ ബിജെപി ഘടകത്തിലെ ഒരു സംഘടനയിലും ഒരു മുസ്ലിം അംഗത്തെ പോലും പരിഗണിച്ചില്ല എന്നത് വളരെ സങ്കടകരം ആണെന്ന് അലിഷ അബ്ദുള്ള ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആദ്യ വനിതാ കാർ റേസിംഗ് വനിതാ ചാമ്പ്യനായ ഇവർ മൂന്നു വർഷങ്ങൾക്കു മുമ്പാണ് ബിജെപിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും, തമിഴ്നാട് സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ അണ്ണാമലൈയെയും കണ്ടിട്ടാണ് ബിജെപിയിൽ ചേർന്നതെന്നും ഇവരെല്ലാം പൂർണമായ കഠിനാധ്വാനത്തിന് മാത്രമാണ് പരിഗണന നൽകുന്നുവെന്നും വിശ്വസിച്ചു. കഴിഞ്ഞ മൂന്നുവർഷമായി പാർട്ടിക്കുവേണ്ടി രാവും പകലും എന്നില്ലാതെ പണിയെടുത്തു. ഒരു കായികതാരമായിട്ടും നിരാശകൾ മാത്രമായിരുന്നു പാർട്ടിയിൽ നിന്നുള്ള അനുഭവമെന്നും അലിഷ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെ വ്യക്തമാക്കി. പാർട്ടിയിൽ വർഷങ്ങളായി തുടരുന്ന ജനറൽ സെക്രട്ടറി കേശവ വിനായകനോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല എന്നും, പാർട്ടിയിലെ 28 ജില്ലാ പ്രസിഡണ്ടുമരിൽ ഒരാൾ പോലും മുസ്ലിം ക്രിസ്ത്യാനിയോ ഇല്ലൊന്നും ഇതു ന്യൂനപക്ഷം നേരിടുന്ന അവഗണനയെ കാണിക്കുന്നതാണെന്നും അലിഷ അബ്ദുള്ള പറഞ്ഞു.