ബെൽജിയം- പഞ്ചാബ് നാഷണൽ ബാങ്ക്(പി.എൻ.ബി) തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ മെഹുൽ ചോസ്‌കിയെ ബെൽജിയത്തിൽ പിടികൂടി. ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്ന് ബെൽജിയം അധികൃതരാണ് അറസ്റ്റ് ചെയ്തത്. 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിലാണ് ചോക്‌സിയും സഹപ്രതി നിരവ് മോഡിയും മുങ്ങിയത്. 2018ൽ കേസ് പുറത്തുവരുന്നതിന് തൊട്ടുമുൻപാണ് ചോക്‌സി ഇന്ത്യ വിട്ടത്. പിന്നീട് ആന്റിഗ്വാ ആന്റ് ബർബുഡ പൗരത്വം സ്വീകരിച്ച് അവിടെ അഭയം തേടി.
ബെൽജിയത്തിലാണ് അദ്ദേഹം സ്ഥിരതാമസമാക്കിയതെന്നാണ് റിപ്പോർട്ട്. ഭാര്യക്ക് ബെൽജിയൻ പൗരത്വം ഉള്ളതിന്റെ അടിസ്ഥാനത്തിൽ റെസിഡൻസി കാർഡ് നേടി ആന്റ്വർപിൽ താമസിച്ചു വരികയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാൻസർ ബാധിതനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചികിത്സക്കായി ബെൽജിയത്തിലേക്ക് പോയതെന്നാണ് അഭിഭാഷകൻ അറിയിച്ചത്.
ചോസ്കിക്ക് എതിരെ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ തന്നെ നടപടി തുടങ്ങിയിരുന്നു. അറസ്റ്റിലായതോടെ ചോസ്കിയെ ഇന്ത്യയിലേക്ക് തന്നെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ നിയമ നടപടികൾക്ക് വേഗം കൂടി. ഇതിനായി സിബിഐ സംഘം ബെൽജിയത്തിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്.
ചോക്‌സിയുടെയും നിരവ് മോഡിയുടെയും നേതൃത്വത്തിലാണ് പി.എൻ.ബിയെ വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിംഗുകളും ക്രെഡിറ്റ് കത്തുകളും ഉപയോഗിച്ച് വഞ്ചിച്ചത്. വലിയ സാമ്പത്തിക നഷ്ടമാണ് ബാങ്കിന് ഇതിലൂടെ സംഭവിച്ചത്. ചോക്‌സിയുടെ സാന്നിധ്യം ബെൽജിയം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥനയെ അവർ ഗൗരവമായി കാണുന്നതായും അറിയിച്ചു