ജയ്പൂർ: മാലിന്യത്തിൽനിന്നുള്ള പ്ലാസ്റ്റിക്കുകളും മറ്റും ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്ന വയോധികൻ തന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായതിനെ തുടർന്ന് ജീവനൊടുക്കി. രാജസ്ഥാനിലെ ലോഹാവത്ത് ഗ്രാമത്തിലാണ് സംഭവം.
പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുകയായിരുന്ന പ്രതാബ് സിംഗാണ് ജീവൻ ഒടുക്കിയത്. കൈവണ്ടിയിൽ മാലിന്യം വിറ്റാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ബാബാജി എന്നാണ് നാട്ടുകാർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്.
ലോഹാവത്ത് ഗ്രാമത്തിലെ ചില യുവാക്കൾ അദ്ദേഹത്തെ പരിഹസിക്കുകയും വീഡിയോകളും മീമുകളും ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
ചില യുവാക്കൾ ഇദ്ദേഹത്തെ പിന്തുടർന്ന് പരിഹസിക്കുന്ന വീഡിയോ എക്സിലുണ്ടായിരുന്നു. വൈറൽ വീഡിയോകളും അനാവശ്യ പ്രശസ്തിയും കാരണം സഹിക്കാനാകാതെ പ്രതാബ് സിംഗ് ആത്മഹത്യ ചെയ്യുകയായിരുന്നു.
“ഹൈവേക്ക് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.