ന്യൂഡൽഹി– ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ അവഗണിക്കുകയാണെന്നും ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കടബാധ്യതയുണ്ടെന്നും പണമുള്ള മറ്റൊരാളോടാണ് ഭാര്യക്ക് ഇപ്പോൾ ബന്ധമെന്നും യുവാവ് പറഞ്ഞിരുന്നു. നിഹാൽ വിഹാർ പ്രദേശവാസിയായ 31 കാരനായ വികാസ് ആണ് സ്വയം ജീവനെടുത്തത്. വികാസ് തന്നെ റെക്കോർഡ് ചെയ്ത മൂന്ന് വീഡിയോയിൽ ആണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ബുധനാഴ്ച രാവിലെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വികാസിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മകനെ ഭാര്യയുടെ കൂടെ അയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും, അവുരടെ ജീവിതം മോശമാണ്, അവർ മൂലം ഞാൻ പലപ്പോഴും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും, തന്റെ കുട്ടി തന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കഴിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ആത്മഹത്യക്ക് മുമ്പ് വികാസ് റെക്കോർഡ് ചെയ്ത മുന്ന് വീഡിയോയിൽ ആയി അധികൃതരോട് അപേക്ഷിക്കുന്നുണ്ട്.
തന്റെ ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് വികാസ് ആരോപിച്ചതിന് ശേഷം, അവരോട് ബന്ധമുള്ള യുവാവിന്റെ കയ്യിലുള്ളത്ര പണം തൻ്റെ കയ്യിൽ ഇല്ലെന്നും അവർക്ക് പണത്തോട് ആസക്തിയായിരിക്കുന്നുവെന്നും അവസാന ആഗ്രഹം മകൻ തൻ്റെ കുടുംബത്തോടൊപ്പം ചേരണം എന്നതാണ് എന്നും വികാസ് വീഡിയോയിൽ പറയുന്നു.
ബുധനാഴ്ച രാവിലെ ഏകദേശം 9.45 ഓടെയാണ് ആത്മഹത്യയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടൻ പോലീസ് സംഭവ സ്ഥലത്ത് എത്തി. രണ്ടാം നിലയിൽ വികാസ് എന്ന യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു. ശേഷം പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം കുടുംബാങ്കങ്ങൾക്ക് കൈമാറി. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം പോലീസ് കേസ് എടുത്തു.
വികാസിന് മദ്യപാനശീലവും, കുറച്ച് കടബാധ്യതകളും ഉണ്ടായിരുന്നു. ഇതുകാരണം ദമ്പതികൾക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. ഏകദേശം മൂന്ന് വർഷം മുൻപ് ഭാര്യ വികാസിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇത് വികാസിനെ ഏറെ വിഷമിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
വികാസിൻറെ കുടുംബത്തിൽ അച്ഛൻ രവീന്ദർ, അമ്മ, രണ്ട് സഹോദരങ്ങൾ, ഒരു സഹോദരി എന്നിവരുണ്ട്. വികാസ് ജ്വാലാഹേഡി പ്രദേശത്തെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഏകദേശം അഞ്ച് വർഷം മുൻപാണ് ഇയാൾ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്.