താനെ– ഡോക്ടറുടെ കാണാൻ മുൻകൂർ അനുവാദം വാങ്ങാതെ കാണാൻ വന്ന യുവാവിനെ തടയാൻ ശ്രമിച്ച യുവതിക്ക് ക്രൂര മർദ്ദനം. മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലെ യുവതിയായ റിസപ്ഷ്യനിസ്റ്റിന് ആണ് കൊടിയ മർദ്ദനം അനുഭവിക്കേണ്ടി വന്നത്. ചൊവ്വാഴ്ചയാണ് പോലീസ് റെജിസ്റ്റ്ർ ചെയ്യുന്നതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രെജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. ആക്രമം, അശ്ലീല പദപ്രയാഗം, സ്ത്രീയെ അപമാനിക്കൽ തുടങ്ങിയ കുറ്റകൃത്യത്തിന് ഭാരതീയ ന്യായ സംഹിത പ്രകാരം ആണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
ഗോകുൽ ഝാ എന്ന യുവാവ് ആണ് യുവതിയെ മർദിച്ചത് എന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റിസപ്ഷ്യനിസ്റ്റ് ആയ യുവതിയെ ഗോകുൽ ആഞ്ഞ് ചവിട്ടുകയും, മുടി പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത് തിങ്കളാഴ്ച വൈകീട്ട് ആണ്.
കുട്ടികളുടെ ആശുപത്രിയിൽ ഗോകുൽ ഒരു സ്ത്രീയും കുട്ടിയുമായി ഡോക്ടറെ കാണാൻ എത്തിയതായിരുന്നു. മറ്റ് രോഗികളുമായി തിരക്കിൽ ആയിരുന്ന ഡോക്ടറെ കാണാൻ ഗോകുൽ വരി തെറ്റിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതിന് ആണ് യുവതിയെ ഗോകുൽ ആക്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു