Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    • ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    • ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    • കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    രണ്ടു സ്വകാര്യ ദീപുകൾ, 71 മുറികളുള്ള കൊട്ടാരം, എയർസെൽ സ്ഥാപകൻ, എല്ലാം നഷ്ടമായ ചിന്നക്കണ്ണൻ ശിവശങ്കറിന്റെ കഥ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2025 India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ- ചിന്നക്കണ്ണൻ ശിവശങ്കർ, ഒരു കാലത്ത് കയ്യിലുണ്ടായിരുന്നത് രണ്ട് സ്വകാര്യ ദ്വീപുകൾ, ചെന്നൈയിലെ 71 മുറികളുള്ള ഒരു വമ്പൻ മാളിക, ലോകമെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിലെ ഉടമസ്ഥാവകാശം, എയർസെൽ മൊബൈൽ സേവന കമ്പനിയുടെ ഉടമ, വ്യവസായ ലോകത്ത് ശിവ എന്നറിയിപ്പെടുന്ന ചിന്നകണ്ണൻ ശിവശങ്കരന് എണ്ണിയാലൊടുങ്ങാത്ത സമ്പാദ്യമുണ്ടായിരുന്നു ഒരു കാലത്ത്. ഇപ്പോൾ ആകെ തകർന്നു തരിപ്പണമായ തന്റെ വ്യവസായ സാമ്രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ശിവ. ലളിത ജീവിതം നയിക്കുന്ന താൻ ദരിദ്രനല്ലെന്നും തകർന്നിരിക്കുകയാണെന്നും ഈയിടെ പുറത്തുവന്ന പോഡ്കാസ്റ്റിൽ ശിവ പറഞ്ഞു.

    ശിവശങ്കരൻ എന്ന ശിവയുടെ കഥ ആകർഷണീയമായ ജീവചരിത്ര സിനിമ പോലെയാണ്. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ശിവ, ഇന്ത്യയുടെ വ്യവസായ മേഖലയിൽ അസാധാരണമായ വിജയയാത്രയാണ് നടത്തിയത്. ഒരു ബില്യൺ ഡോളറിന്റെ സാമ്രാജ്യം പടുത്തുയർത്തിയ ശിവക്ക് പിന്നീട് അവയെല്ലാം നഷ്ടമായി. അടുത്തിടെ ദി രൺവീർ ഷോയിൽ സംസാരിക്കവെയാണ്, ഈ മുൻ ടെലികോം രാജാവ് തന്റെ അവിശ്വസനീയമായ ഉയർച്ചയും തിരിച്ചടികളും വെളിപ്പെടുത്തിയത്. “ഞാൻ ദരിദ്രനല്ല, തൽക്കാലം തകർന്നിരിക്കുകയാണെന്നാണ് ശിവ പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1980-കളിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ രംഗത്ത് ചെറിയ തുടക്കത്തോടെയാണ് ശിവയുടെ സംരംഭക യാത്ര ആരംഭിച്ചത്. ശിവയുടെ സ്റ്റെർലിംഗ് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് (STC), 1990-കളിൽ ഇന്ത്യയുടെ ഐടി മേഖലയിലെ പ്രമുഖ നാമങ്ങളിൽ ഒന്നായിരുന്നു. ടെലികോം മേഖലയിലാണ് ശിവ കൂടുതൽ ശ്രദ്ധ ചെലുത്തിയത്. 1999-ൽ, ഏയർസെൽ എന്ന മൊബൈൽ സേവന കമ്പനി സ്ഥാപിച്ചു. അത് ഇന്ത്യയിലെ ടെലികോം വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഏയർസെൽ അതിവേഗം വളർന്നു, ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകർഷിച്ച് ശക്തമായ ബ്രാൻഡായി മാറി. 2006-ൽ, ശിവ ഏയർസലിന്റെ 74% ഓഹരി മലേഷ്യ ആസ്ഥാനമായ മാക്സിസ് കമ്മ്യൂണിക്കേഷൻസിന് വിറ്റു. ഇതാണ് ശിവയെ കുരുക്കിയത്. ഈ ഇടപാട്, ടെലികോം മേഖലയെയും രാഷ്ട്രീയ മണ്ഡലങ്ങളെയും ഞെട്ടിച്ച 2G സ്പെക്ട്രം തട്ടിപ്പ് കേസിൽ അകപ്പെട്ടു. മറ്റുള്ളവർ ക്രിമിനൽ വിചാരണ നേരിട്ടപ്പോൾ, ശിവയും നിയമപരമായ പ്രശ്നങ്ങളിലും കടക്കെണിയിലായി. 2018-ൽ, ഏയർസെൽ പാപ്പരായി പ്രഖ്യാപിച്ചു. തനിക്ക് വ്യക്തിപരമായി 7,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ശിവ അവകാശപ്പെട്ടു.

    “എനിക്ക് എല്ലാം ഉണ്ടായിരുന്നു. സമ്പത്ത്, സ്വത്തുക്കൾ, അംഗീകാരം. പിന്നെ എല്ലാം നഷ്ടപ്പെടുന്നത് ഞാൻ കണ്ടു,” ശിവ പറഞ്ഞു. ഒരുകാലത്ത് നാലു ബില്യൺ ഡോളറിലധികം വിലമതിച്ചിരുന്ന ആസ്തി, ഏയർസലിന്റെ തകർച്ചയോടും അത് മറ്റ് സംരംഭങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളോടും കൂടി അപ്രത്യക്ഷമായി.
    ഒരുകാലത്ത് ശതകോടീശ്വരന്മാരോടൊപ്പം ഭക്ഷണം കഴിക്കുകയും തന്റെ ആഡംബര മാളികകളിൽ പ്രമുഖരെ സൽക്കരിക്കുകയും ചെയ്ത ശിവ, തന്റെ കഥ ഇവിടെ അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കി. തന്നെ പാപ്പരായി പ്രഖ്യാപിക്കാൻ തീരുമാനിച്ച അതേ ദിവസം ഡൊണാൾഡ് ട്രംപിന്റെ ഒരു പുസ്തകം വായിച്ചത് തന്റെ തിരിച്ചുവരവിന് പ്രേരണ നൽകിയെന്നും ശിവ പറയുന്നു. നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ചാണ് ശിവ പോഡ്കാസ്റ്റ് അവസാനിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    2G Spectrum Aircel Chinnakannan Shiva Shankaran
    Latest News
    സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    02/07/2025
    ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    01/07/2025
    ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    01/07/2025
    ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    01/07/2025
    കര്‍ണാടക മുഖ്യമന്ത്രി പദവി ഇപ്പോള്‍ ചിന്തയിലില്ലെന്ന് ഡികെ ശിവകുമാര്‍; പാര്‍ടിയെ ശക്തിപ്പെടുത്തലും തുടര്‍ഭരണവും ലക്ഷ്യം
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.