Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • പൊലീസ് സ്റ്റേഷനില്‍ അറസ്റ്റു വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഓഫീസര്‍മാര്‍
    • സമാധാനത്തിനായി ഇറാനുമായി “ഗൗരവമേറിയ ചർച്ചകൾ” നടക്കുന്നതായി ട്രംപ്
    • തന്നെ മാറ്റിയത് ശരിയല്ല; പ്രതിപക്ഷ നേതാവിനെ മാറ്റേണ്ടെന്ന് അവർക്ക് താത്പര്യമുണ്ടാവുമെന്നും കെ സുധാകരൻ
    • ഇസ്രായിലിന് തിരിച്ചടി; യാത്രാമുടക്കം വീണ്ടും നീട്ടി ലുഫ്താൻസയും എയർഇന്ത്യയും
    • കെ.എം.സി.സിയുടെ ഹജ്ജ് സേവനങ്ങൾ മാതൃകാപരം: ഇന്ത്യൻ അംബാസിഡർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ജോലിസമ്മര്‍ദ്ദം മൂലം മലയാളി യുവതി മരിച്ച സംഭവം; ഇ.വൈക്കെതിരെ കേന്ദ്രം അന്വേഷണം തുടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/09/2024 India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    EY pune
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അമിതമായ ജോലിസമ്മര്‍ദ്ദം കാരണം ആരോഗ്യം ക്ഷയിച്ച് മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവം വലിയ ചര്‍ച്ചയായതോടെ കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. അന്നയുടെ മരണം അതീവ ദുഃഖകരമാണെന്നും സുരക്ഷിതമല്ലാത്ത തൊഴില്‍ അന്തരീക്ഷത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ശോഭ കരന്ദലജെ അറിയിച്ചു. സംഭവത്തില്‍ നീതി ഉറപ്പാക്കുമെന്നും ഇതു സംബന്ധിച്ച പരാതി തൊഴില്‍ മന്ത്രാലയം പരിഗണനയ്‌ക്കെടുത്തിട്ടുണ്ടെന്നും മ്ന്ത്രി പറഞ്ഞു.

    ബഹുരാഷ്ട്ര കണ്‍സല്‍ട്ടന്‍സി കമ്പനിയായ ഇ.വൈയില്‍ (ഏണസ്റ്റ് ആന്റ് യങ്) ചാര്‍ട്ടേഡ് അക്കൗന്റായി പൂനെയില്‍ ജോലി ചെയ്യുകയായിരുന്ന കൊച്ചി സ്വദേശിനി 26കാരിയായ അന്ന സെബാസ്റ്റ്യന്റെ അകാല മരണത്തിലേക്ക് നയിച്ച തൊഴില്‍ അന്തരീക്ഷത്തേയും ജോലി സമ്മര്‍ദ്ദത്തേയും കുറിച്ച് അമ്മ കമ്പനി മേധാവിക്ക് കത്തെഴുതിയിരുന്നു. ഈ കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതര മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഇതു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് നടപടിയുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമ്മയുടെ കത്തിനു പിന്നാലെ പ്രതികരണവുമായി ഇ.വൈയും രംഗത്തെത്തിയിരുന്നു. അന്നയുടെ മരണം ദുഃഖകരമാണെന്നും ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ഇ.വൈ പ്രതികരിച്ചു. രാത്രിയും പകലുമില്ലാതെ ഭക്ഷണത്തിനും ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി മണിക്കൂറുകളോളും നിരന്തരം അന്നയെ മേലുദ്യോഗസ്ഥ നിരന്തരം ജോലി ചെയ്യിപ്പിച്ചിരുന്നതായി അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു.

    Read More > ജോലിസമ്മര്‍ദ്ദം കാരണം മലയാളി യുവതി മരിച്ചു; കമ്പനി തിരിഞ്ഞു നോക്കിയില്ല; ഇ.വൈ മേധാവിക്ക് അമ്മയുടെ കത്ത്

    ആദ്യമായി ലഭിച്ച ജോലിയില്‍ നാലു മാസം മാത്രമാണ് അന്നയ്ക്ക് തുടരാനായത്. അപ്പോഴേക്കും മരണം സംഭവിച്ചു. മരണാനന്തര ചടങ്ങില്‍ കമ്പനിയില്‍ നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ലെന്നും അമ്മ എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. ഈ കത്ത് വൈറലായതോടെ ഇ.വൈയിലെ മറ്റു ജോലിക്കാരും അവരുടെ ദുരനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    EY Labour ministry Work pressure
    Latest News
    പൊലീസ് സ്റ്റേഷനില്‍ അറസ്റ്റു വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഓഫീസര്‍മാര്‍
    15/05/2025
    സമാധാനത്തിനായി ഇറാനുമായി “ഗൗരവമേറിയ ചർച്ചകൾ” നടക്കുന്നതായി ട്രംപ്
    15/05/2025
    തന്നെ മാറ്റിയത് ശരിയല്ല; പ്രതിപക്ഷ നേതാവിനെ മാറ്റേണ്ടെന്ന് അവർക്ക് താത്പര്യമുണ്ടാവുമെന്നും കെ സുധാകരൻ
    15/05/2025
    ഇസ്രായിലിന് തിരിച്ചടി; യാത്രാമുടക്കം വീണ്ടും നീട്ടി ലുഫ്താൻസയും എയർഇന്ത്യയും
    15/05/2025
    കെ.എം.സി.സിയുടെ ഹജ്ജ് സേവനങ്ങൾ മാതൃകാപരം: ഇന്ത്യൻ അംബാസിഡർ
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.