കൊൽക്കത്ത– കൂട്ടബലാത്സംഗം നടന്ന ലോ കോളജിൽ സുരക്ഷക്കായി പ്രൈവറ്റ് സെക്യൂരിട്ടിക്ക് പകരം മുൻ സൈനികനെ നിയമിക്കുമെന്ന് അധികൃതർ. കോളജ് ഭരണസമിതി അംഗങ്ങൾ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. കാമ്പസിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ആഭ്യന്തര പരിഹാര കമ്മിറ്റി ശക്തിപ്പെടുത്താനും തീരുമാനിച്ചതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസമാണ് സൗത്ത് കൊൽക്കത്ത ലോ കോളജിൽ ഒന്നാം വർഷ നിയമവിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പൂർവ വിദ്യാർഥിയും കോളജ് താൽകാലിക ജീവനക്കാരനുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ്, സെക്യൂരിട്ടി പിനാകി ബാനർജി എന്നിവർ അറസ്റ്റിലായി. മനോജ് മിശ്രയുടെ വിവാഹ അഭ്യർഥന പെൺകുട്ടി നിരസിച്ചതിനെ തുടർന്നാണ് ബലാത്സംഗം ചെയ്തത്. കോളജിലെ സെക്യൂരിറ്റി ഗാർഡ് റൂമിൽ വെച്ചാണ് പീഡനം നടന്നത്. ഈ സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ പുറത്തു കാവൽ നിൽക്കുകയായിരുന്നു.