Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 30
    Breaking:
    • കാസർക്കോട് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
    • ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ പ്രഭവ കേന്ദ്രമായി വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; സൗദിയിലെ ജിസാനിലും ഭൂകമ്പം
    • മൊബൈൽ ഫോണും താക്കോലും തോക്കാണെന്ന് തെറ്റിദ്ധരിച്ച് കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ സംഭവം; മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്
    • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
    • മക്കരപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    പഹൽഗാം ഭീകരാക്രമണം, കൊല്ലപ്പെട്ടവരിൽ മലയാളിയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ- ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിലെ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. മരിച്ച 26 പേരിൽ ഇദ്ദേഹത്തെക്കൂടാതെ രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് കാട്ടിൽനിന്ന് ഇറങ്ങിവന്ന ഭീകരർ വെടിവെപ്പ് നടത്തിയത്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.

    ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ സൈനിക ഹെലികോപ്റ്ററുകൾ എത്തി. ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാനാകൂ. കേന്ദ്രമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. എല്ലാ ഏജൻസികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്തും. സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അമിത് ഷാ ചർച്ച നടത്തി. മോഡിയാണ് ആക്രമണം നടന്ന സ്ഥലത്തേക്ക് പോകാൻ അമിത് ഷായോട് നിർദ്ദേശിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    പഹൽഗാം ഭീകരാക്രമണം, കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി;അമിത് ഷാ കശ്മീരിലെത്തി

    പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ മുകളിലെ പുൽമേടുകളിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ, അമിത് ഷാ ദൽഹിയിലെ തന്റെ വീട്ടിൽ യോഗം വിളിച്ചു. ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ ദേക, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സി.ആർ.പി.എഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ്, ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് നളിൻ പ്രഭാത്, ചില സൈനിക ഉദ്യോഗസ്ഥർ എന്നിവരും വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും ഷാ സംസാരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

    ഭീകരരെ നിർവീര്യമാക്കുന്നതിനായി നടപടി തുടങ്ങിയെന്നും പഹൽഗാം ആക്രമണത്തിലെ കുറ്റവാളികൾ അവരുടെ ഹീനമായ പ്രവൃത്തിക്ക് വളരെ വലിയ വില നൽകേണ്ടിവരുമെന്നും സിൻഹ പറഞ്ഞു. ഇടതൂർന്ന കാടുകൾക്കും സ്ഫടികതുല്യമായ തടാകങ്ങൾക്കും, വിശാലമായ പുൽമേടുകൾക്കും പേരുകേട്ട പഹൽഗാം ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്. എല്ലാ വേനൽക്കാലത്തും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kashmir Pahalgam
    Latest News
    കാസർക്കോട് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
    30/07/2025
    ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ പ്രഭവ കേന്ദ്രമായി വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; സൗദിയിലെ ജിസാനിലും ഭൂകമ്പം
    30/07/2025
    മൊബൈൽ ഫോണും താക്കോലും തോക്കാണെന്ന് തെറ്റിദ്ധരിച്ച് കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ സംഭവം; മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്
    30/07/2025
    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
    30/07/2025
    മക്കരപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി
    30/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version