ന്യൂദൽഹി: ‘ധർമ്മ സമരത്തിന്റെ വിദ്യാർഥികാലം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മെയ് 11ന് മലപ്പുറം പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ സന്ദേശപ്രചാരണം ആരംഭിച്ചു. ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എ.ഐ.സി.സി യുടെ എൻ.എസ്.യു.ഐ ഇൻ ചാർജുമായ കനയ്യ കുമാറിന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ അബ്ബാസ് സന്ദേശരേഖ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ തലമുറയിലെ വിദ്യാർത്ഥികളുടെ ധാർമികവും ബൗദ്ധികവും അക്കാദമികവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള അതിവിപുലമായ പദ്ധതികളാണ് സമ്മേളനത്തിന് മുമ്പായി നടക്കാനിരിക്കുന്നത്.
വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി നസീഫ്, വിസ്ഡം സ്റ്റുഡന്റ്സ് നാഷണൽ വിങ് കൺവീനർ ശദീദ് ഹസ്സൻ, ഹൈദരാബാദ് റീജ്യൻ പ്രസിഡന്റ് ശിയാദ് ഹസ്സൻ, ഡൽഹി റീജ്യൻ സെക്രട്ടറി നാമിൻ നദീം, സിദ്ധിക്ക് കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു.