അങ്കോള- കർണാടകയിലെ ഷിരൂർ ഹോനാവാരക്ക് മത്സ്യതൊഴിലാളിയുടെ വലയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ മൃതദേഹമാണ് കണ്ടെത്തിയത് എന്ന നിലയിൽ വാർത്തകൾ വരുന്നുണ്ടെങ്കിലും മൂന്നു ദിവസം മുമ്പ് കാണാതായ ഒരാളുടേതാണ് എന്നാണ് കർണാടകയിൽനിന്നുള്ള വിദഗ്ധർ പറയുന്നത്.
ഗംഗാവാലി പുഴയിലാണ് കോഴിക്കോട് സ്വദേശി അർജുനെ കാണാതായത്. നിരവധി ദിവസങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും അർജുനെ കണ്ടെത്താനായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group