ബെംഗളൂരു– കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ കമല്‍ ഹാസന്‍. തമിഴും മലയാളവും ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളതാണെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശത്തോടെയല്ലെന്നും അതിനാല്‍ മാപ്പു പറയാന്‍ തയാറല്ലെന്നും നടന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കമല്‍ ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചിരുന്നു.
തഗ് ലൈഫിന്റെ റിലീസിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് നിലപാട് അറിയിച്ചത്. മാപ്പ് പറയുന്നുണ്ടോ ഇല്ലയോ എന്ന കോടതിയുടെ ചോദ്യത്തിന് അത്തരമൊരു കാര്യത്തിന് നിര്‍ബന്ധിക്കേണ്ടതില്ലെന്നും സിനിമയുടെ റിലീസ് മാറ്റി വെക്കാമെന്നും കമല്‍ അറിയിച്ചു. ജൂണ്‍ 10ന് വീണ്ടും കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
രാജ്യത്ത് സംസ്ഥാനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതു പ്രവര്‍ത്തകന് അത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ല. കര്‍ണാടകയിലെ ജനങ്ങള്‍ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ പ്രസ്താവന നിങ്ങള്‍ ഒരു ചരിത്രകാരനോ ഭാഷാശാസ്ത്രജ്ഞനോ ആണോ? കോടതി ചോദിച്ചു.
കര്‍ണാടകയിലെ ജനങ്ങള്‍ കമലിന്റെ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ അവകാശത്തിനു തടയിടരുതെന്നും ഹരജിക്കാരനായ രാജ്കമല്‍ വാദത്തിന് മറുപടിയായി ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോടതിയിലേക്ക് വരട്ടെയെന്നും തഗ് ലൈഫ് കാണാന്‍ ആഗ്രഹമുണ്ടെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.