ബംഗളൂരു: ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഐ.എസ്.ആർ.ഒ ചെയർമാൻ പദവി വഹിച്ചു. ഇക്കാലയളവിനിടയിൽ ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കസ്തൂരി രംഗൻ ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്.
2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. ആസൂത്രണ കമ്മീഷൻ അംഗം, ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ, കർണാടക വിജ്ഞാന കമ്മീഷൻ അംഗം, ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ എന്നീ പദവികളും വഹിച്ചു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I & IIന്റെ പ്രോജക്ട് ഡയറക്ടറായും പ്രവർത്തിച്ചു.