ശ്രീനഗർ– ബുക്കർ പുരസ്കാര ജേതാവ് അരുന്ധതി റോയ്, ഭരണഘടനാ വിദഗ്ധൻ എ.ജി.നൂറാനി എന്നിവരുടേത് ഉൾപ്പെടെ 25 പുസ്തകങ്ങൾക്ക് നിരോധനമേർപ്പെടുത്തി ജമ്മു കശ്മീർ.
തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ നിരോധിച്ചതെന്ന് ജമ്മു കശ്മീർ ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വിക്ടോറിയ ഷോഫീല്‍ഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫര്‍ സ്‌നെഡന്‍ എന്നിവരുടെ പുസ്തകങ്ങളും പട്ടികയിലുണ്ട്. അരുന്ധതി റോയിയുടെ ‘ആസാദി’, ഭരണഘടനാ വിദഗ്ധന്‍ എ.ജി. നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചത്.
ബ്രിട്ടീഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീല്‍ഡിന്റെ ‘കശ്മീര്‍ ഇന്‍ കോണ്‍ഫ്‌ളിക്റ്റ് – ഇന്ത്യ, പാകിസ്ഥാന്‍ ആന്‍ഡ് ദി അണ്‍എന്‍ഡിങ് വാര്‍’ എന്ന ബുസ്തകവും സുമന്ത്ര ബോസ് എഴുതിയ ‘കണ്ടെസ്റ്റഡ് ലാന്‍ഡ്സ്’, ‘കശ്മീര്‍ അറ്റ് ദി ക്രോസ്റോഡ്സ്’ എന്നീ രണ്ട് പുസ്തകങ്ങളും നിരോധിക്കപ്പെട്ടവയിലുണ്ട്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ അന്താരാഷ്ട്ര, കംപാരേറ്റിവ് പൊളിറ്റിക്‌സ് പ്രൊഫസറായ സുമന്ത്ര ബോസ് കശ്മീരിനെക്കുറിച്ച് വിപുലമായി എഴുതിയിട്ടുണ്ട്.