റായ്പൂര്‍: ഒരുവേള പിറകിലായ ഇന്ത്യാ മുന്നണി ജാര്‍ഖണ്ഡില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ 50 സീറ്റുകളുമായി മുന്നേറുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരം നിലനിര്‍ത്തുമെന്ന സ്ഥിതിയിലേക്ക് ഫലം നീങ്ങുന്നു. മുന്നിലായിരുന്ന ബിജെപി സഖ്യം ഇപ്പോള്‍ 29 സീറ്റുകളിലേക്ക് ചുരുങ്ങി. രണ്ടു മുന്നണികളും കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ബര്‍ഹയ്ത് മണ്ഡലത്തില്‍ 2800ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം, ഭാര്യ കല്‍പന സോറന്‍ ഗാണ്ഡി മണ്ഡലത്തില്‍ ബിജെപിയുടെ മുനിയ ദേവിക്കു പിന്നിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ഡി ധന്‍വാറില്‍ 1800ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ മുഖ്യമന്ത്രി ചമ്പയ് സോറനും സെരയ്‌കേല മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു.